ഇങ്ങനെ പോയാല്‍ എന്തുചെയ്യുമെന്നാണ് ഭൂരിപക്ഷംപേരും ചോദിക്കുന്നത്. ചോദ്യം ബ്രിട്ടണിലെ തൊഴിലില്ലായ്മയെക്കുറിച്ചാണ്. അതിങ്ങനെ കൂടിക്കൊണ്ടേയിരിക്കുന്നു, ഒരു രക്ഷയുമില്ലാത്ത മട്ടില്‍. എന്തായാലും ഗുരുതരമായ സാമൂഹിക പ്രശ്നമായി തൊഴിലില്ലായ്മ മാറിയിരിക്കുകയാണ്. കഴിഞ്ഞ പതിനെട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തിനുശേഷം 100,000 പേരെങ്കിലും തൊഴിലില്ലാത്തവരായി മാറിയിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ലണ്ടന്‍, യോര്‍ക്ക്ഷെയര്‍, ഹംബര്‍സൈഡ്, കിഴക്കന്‍ ലണ്ടന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ കൂടുതലായും രേഖപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെസ്റ്റ് മിഡ്ലാന്‍റ് തുടങ്ങിയ പ്രദേശങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. 50,000ത്തിലധം പുരുഷന്മാരും അത്രയും തന്നെ സ്ത്രീകളും തൊഴിലില്ലാത്തവരായി മാറിയിരിക്കുകയാണ് എന്നാണറിയുന്നത്. ഇത് കഴിഞ്ഞ ഒരുവര്‍ഷത്തെ മാത്രം കണക്കാണ്. ഇതില്‍ 40,000 പേരും ഇരുപത്തിയഞ്ച് വയസില്‍ താഴെ പ്രായമുള്ളവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല