യുവരാജ് സിങ് ഇന്ത്യയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെയാണ് മൂന്നു മാസത്തെ അര്‍ബുദ ചികിത്സ കഴിഞ്ഞ് ദില്ലിയില്‍ തിരിച്ചെത്തിയത്. ഡോക്ടറുടെ അകമ്പടിയോടെയാണ് യുവി എത്തിയത്. അമേരിക്കയിലെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കീമോതേറാപ്പിക്ക് വിധേയനായ യുവരാജ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനാണ് ആസ്പത്രി വിട്ടത്. പിന്നീട് ഏതാനും ദിവസം ലണ്ടനില്‍ വിശ്രമത്തിലായിരുന്നു. ലണ്ടനില്‍ നിന്നാണ് ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്.വിമാനമിറങ്ങിയ യുവരാജ് കുറച്ചു നേരം അമ്മയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊടുത്തശേഷം വാര്‍ത്താലേഖകരോട് ഒന്നും പറയാതെ കാറില്‍ കയറി വീട്ടിലേയ്ക്ക് തിരിച്ചു.
30 വയസ്സുകാരനായ യുവരാജ് ആയിരുന്നു കഴിഞ്ഞ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് യുവരാജ് സിങ് അര്‍ബുദ ബാധിതനാണെന്നറിയുന്നത്. കഴിഞ്ഞ മൂന്നുമാസമായി ചികിത്സാര്‍ത്ഥം അമേരിക്കയില്‍ കഴിയുകയായിരുന്ന യുവരാജിന് വമ്പിച്ച സ്വീകരണമാണ് ദില്ലി വിമാനത്താവളത്തില്‍ ലഭിച്ചത്. ബുധനാഴ്ച യുവി പത്രസമ്മേളനം നടത്തുന്നുണ്ട്. വൈകാതെ അദ്ദേഹത്തെ കളിക്കളത്തിലും കാണാനാകും എന്നു നമുക്ക് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല