നൈജീരിയയില്‍ കഡുന നഗരത്തില്‍ ഇൌസ്റ്റര്‍ദിന ആരാധന നടന്ന പള്ളിയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്തര മേഖലയില്‍ ബെന്യൂ സംസ്ഥാനത്തെ അദാംഗ്ബെയില്‍ കത്തോലിക്കാ പള്ളി ഇടിഞ്ഞുവീണ് 22 പേര്‍ മരിച്ചു. 31 പേര്‍ക്കു പരുക്കേറ്റു. കനത്ത മഴയിലും കൊടുങ്കാറ്റിലും പള്ളി തകരുകയാണുണ്ടായതെന്നും ഭീകരാക്രമണമല്ലെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ 14 സ്ത്രീകളും ആറു കുട്ടികളുമുണ്ട്. മൂവായിരത്തില്‍പരം ഭക്തജനങ്ങള്‍ പള്ളിക്കു പുറത്ത് ആരാധന നടത്തിക്കൊണ്ടിരിക്കെ കൊടുങ്കാറ്റും തുടര്‍ന്നു കനത്ത മഴയും ഉണ്ടായി. ജനങ്ങള്‍ കൂട്ടത്തോടെ അകത്തു കടന്നപ്പോഴാണ് പള്ളി ഇടിഞ്ഞുവീണത്. കഡുന നഗരത്തിലെ കാര്‍ബോംബ് സ്ഫോടനത്തിനു തൊട്ടുപിന്നാലെ മധ്യമേഖലയിലുള്ള ജോസ് നഗരത്തില്‍ ബോംബ് പൊട്ടി ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇൌസ്റ്റര്‍ വേളയില്‍ ബോംബാക്രമണങ്ങള്‍ നടത്തുമെന്ന് ബൊക്കോ ഹറാം തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു. മാര്‍പാപ്പ ഇൌസ്റ്റര്‍ദിന സന്ദേശത്തില്‍ നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെയുള്ള ഭീകരാക്രമണങ്ങളെ അപലപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല