സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ബോളിവുഡ് താരം പ്രിയങ്കചോപ്ര ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിയായി. ലോക്‌സഭാംഗം ശശി തരൂര്‍, ബോളിവുഡിലെ ഇതിഹാസം അമിതാഭ് ബച്ചന്‍ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്കചോപ്ര ട്വിറ്ററില്‍ ഒന്നാമതെത്തിയത്. 22 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ പ്രിയങ്കചോപ്രയ്‌ക്ക് ഉള്ളത്. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ടെന്‍ഡുല്‍ക്കറിനെയും പ്രിയങ്കചോപ്ര മറികടന്നിരുന്നു.
ശക്‌തമായ സ്‌ത്രീവേഷങ്ങള്‍ ചെയ്യുന്ന നടിയായാണ് പ്രിയങ്കചോപ്ര അറിയപ്പെടുന്നത്. ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയങ്കചോപ്ര നേടിയിരുന്നു. സമകാലികമായ എല്ലാ വിഷയങ്ങളെക്കുറിച്ചും ട്വിറ്ററിലൂടെ സമയാമസയം പ്രതികരിക്കുന്ന പ്രിയങ്കയ്‌ക്ക് ഓരോ വിഷയത്തെക്കുറിച്ച് വ്യക്‌തമായ കാഴ്‌ചപ്പാടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരേക്കാള്‍ പ്രിയങ്കയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നവരും ട്വിറ്ററില്‍ അവരെ ഫോളോ ചെയ്യുന്നുണ്ട്.
വ്യത്യസ്‌തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പ്രിയങ്കചോപ്ര അടുത്തിടെ മികച്ച വില്ലന്‍ അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. അയ്‌ത്രാസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ അവാര്‍ഡ് ലഭിച്ചത്. മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള അവാര്‍ഡ് നേടുന്ന രണ്ടാമത്തെ നടിയാണ് പ്രിയങ്കചോപ്ര. ലണ്ടനിലെ പ്രശസ്‌ത മോഡലും ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റ ഭാര്യയുമായ വിക്‌ടോറിയ ബെക്കാമിന്റെ ആദരം ട്വിറ്റര്‍ വഴി പ്രിയങ്കയ്‌ക്ക് ലഭിച്ചത് അടുത്തിടെയാണ്. വിക്‌ടോറിയയെ ഏറെ ഇഷ്‌ടപ്പെടുന്ന പ്രിയങ്ക, അവരുടെ ഒരു ചിത്രം ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചതിനാണ്, പ്രിയങ്കചോപ്രയെ വിക്‌ടോറിയ അഭിനന്ദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല