ചൈനയില്‍ പൂര്‍ണഗര്‍ഭിണിയായ സ്ത്രീ പ്രസവിച്ചത് പൊതുകക്കൂസില്‍. പിന്നീട് കുട്ടി കക്കൂസില്‍ വീഴുകയും ഫ്ലഷ് അപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. എങ്കിലും കുട്ടിയെ അത്ഭുതകരമായി രക്ഷിച്ചെടുത്തു. അത്യാഹിത രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടി ഇനിയും അപകടാവസ്ഥ മറി കടന്നിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ സൂചിപ്പിച്ചത്.
സാക്ഷിയുടെ വിവരണപ്രകാരം പൂര്‍ണഗര്‍ഭിണിയായ സ്ത്രീ തന്റെ ഭര്‍ത്താവിനോട് പുറത്തു നില്‍ക്കുവാന്‍ പറഞ്ഞു പൊതു കക്കൂസിനുള്ളിലേക്ക് പോകുകയായിരുന്നു. പക്ഷെ പൊതു കക്കൂസില്‍ വച്ച് തന്നെ അവര്‍ പ്രസവിക്കുകയും അബദ്ധത്താല്‍ കുട്ടി കക്കൂസിലേക്ക് വഴുതി വീഴുകയുമായിരുന്നു. പിറകിലൂടെ ഫ്ലഷ് ആകുകയും ചെയ്തു. കക്കൂസിന്റെ ദ്വാരം വലുതായിരുന്നതും ഫ്ലഷ് ഒരേസമയത്ത് ചെയ്യുകയും ചെയ്തതാണ് കുട്ടി ഉള്ളില്‍ പോകുവാന്‍ ഇടയാക്കിയത്.
ഒടുവില്‍ നിലവിളിച്ച അമ്മ ഭര്‍ത്താവിനെ കാര്യം അറിയിക്കുകയും ഭര്‍ത്താവ് അത്യാഹിത രക്ഷാപ്രവര്‍ത്തകരെ വിളിച്ചു വരുത്തി കുട്ടിയെ പുറത്തെടുപ്പിക്കുകയുമായിരുന്നു.പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം മാത്രമാണ് കുട്ടിയെ കണ്ടെടുക്കുവാന്‍ ആയത്. ഇതിനായി കക്കൂസ് പൊളിക്കുവാന്‍ സമയം എടുത്തതാണ് താമസം വരുത്തിയത്. കുട്ടിയെ ഏറ്റവും നല്ല ഹോസ്പിറ്റല്‍ ആയ സിന്ഗ്വാ യൂണിവേര്‍സിറ്റി ആശുപത്രിയില്‍ അടിയന്തിരചികിത്സക്കായി പ്രവേശിപ്പിച്ചു.
ചൈനയില്‍ ഇതാദ്യമായല്ല കുട്ടിയെ കക്കൂസില്‍ വച്ച് ഫ്ലഷ് ചെയ്യുന്നത്. ഇതിനു മുന്‍പ് 2006ല്‍ ഇതേ രീതിയില്‍ അബദ്ധം സംഭവിച്ചിരുന്നു. അന്ന് പത്തൊന്‍പതുകാരിയായ ജിയാങ്ങ് എന്ന അമ്മയായിരുന്നു പ്രതികൂട്ടില്‍. നഷ്ടപ്പെട്ട കുട്ടിയെ പിന്നീട് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീകള്‍ ഇത്തരത്തില്‍ പൊതു സ്ഥലങ്ങളില്‍ നടക്കുമ്പോള്‍ ഏതു സമയത്തും പ്രസവവേദന ഉണ്ടാകാമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും എന്നാണു ഈ സംഭവവും സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല