1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2012

എം.എബ്രഹാം

ലണ്ടന്‍: മരണത്തെ തോല്‍പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റ ലോകരക്ഷിതാവായ യേശുക്രിസ്തു നല്‍കുന്ന ശാശ്വതമായ ശാന്തിയും സമാധാനവും ലണ്ടനിലെ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ വിശ്വാസികള്‍ ഭക്തിപുരസ്സരം ഏറ്റുവാങ്ങി അനുഗ്രഹം പ്രാപിച്ചു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് വികാരി വെരി.റവ.യല്‍ദോസ് കൌങ്ങംപിള്ളില്‍ കോര്‍.എപ്പിസ്കോപ്പ നേതൃത്വം നല്‍കി.

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് എന്റെ സുവിശേഷം എന്ന വി. പൌലോസ് ശ്ലീഹായുടെ ഉത്ഘോഷണം പ്രത്യേകം അനുസ്മരിക്കപ്പെട്ടു. യേശുക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയര്ത്ത് എഴുന്നേറ്റില്ല എങ്കില്‍ ഞങ്ങളുടെ സുവിശേഷം വ്യഥാവാകുന്നു എന്ന വചനവും ഈസ്റ്റര്‍ ആഘോഷത്തിന്റെ പ്രധാന ധ്യാന വിഷയമായിരുന്നു.

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നറിഞ്ഞ മഗ്ദലന മറിയവും ശോലോമും മറിയവും ശൂന്യമായ കല്ലറയില്‍ നിന്ന് ഓടി ശിഷ്യന്മാരെ തങ്ങളുടെ നാഥന്‍ മരണത്തെ തോല്പ്പിച്ചുവെന്നു അറിയിച്ച സദ്‌ വാര്‍ത്ത ലോകത്തോട് ഉത്ഘോഷിക്കുന്നതിന്റെ പ്രതീകമായി വി.സ്ലീബാ വഹിച്ചുകൊണ്ട് വിശ്വാസികള്‍ പ്രദക്ഷിണവും അത് ലോകത്തിന്റെ എല്ലാ ദിക്കിലേക്കും അറിയിക്കുന്നതിനായി നാല് വശങ്ങളിലേക്കും സ്ലീബ ഉയര്‍ത്തി ആഘോഷണവും നടത്തപ്പെട്ടു,

വി.കുര്‍ബ്ബാനയുടെ അവസാനം ഉയര്‍ത്ത്‌ എഴുന്നേറ്റ്‌ ക്രിസ്തു നല്‍കിയ ശാശ്വതമായ സമാധാനം പുരോഹിതനില്‍ നിന്ന് ഏറ്റുവാങ്ങിയ വിശ്വാസികള്‍ അത് പരസപരം കൈക്കസ്തുതിയിലൂടെ കൈമാറി. തുടര്‍ന്ന് ഈസ്റ്ററിന്റെ വിരുന്നു സല്‍ക്കാരത്തോടെ ഈ വര്‍ഷത്തെ 50 ദിവസത്തെ നോമ്പിന്റെയും കഷ്ടാനുഭ ആഴ്ചയുടെയും പര്യവസാനമായി.ബഹുമാനപ്പെട്ട യല്‍ദോസ് അച്ചന്‍ ഏവര്‍ക്കും ദൈവികമായ ശാശ്വത സമാധാനവും ഈസ്റ്റര്‍ ആശംസകളും നേര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.