ബ്രിട്ടനില്‍ തടവില്‍ കഴിയുന്ന മുസ്ലിം മതപുരോഹിതന് അബുഹംസയടക്കം നാല് തീവ്രവാദികളെ അമേരിക്കയ്ക്ക് കൈമാറാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഉത്തരവിട്ടു. ബ്രിട്ടനിലെ അക്രമോത്സുക തീവ്രവാദത്തിന്റെ മുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അബു ഹംസ. യു.എസില്‍ ഭീകരപ്രവര്‍ത്തകരെ പരിശീലിപ്പിക്കാനുള്ള ക്യാമ്പ് തുടങ്ങാന്‍ പദ്ധതിയിട്ടു എന്ന ആരോപണമാണ് അദ്ദേഹം നേരിടുന്നത്.
ലണ്ടനിലെ ഫിന്‍സ്ബറി പള്ളിയില്‍ ഇമാമായിരുന്ന അബുഹംസയെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് 2006-ല്‍ ലണ്ടന്‍കോടതി ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. ബാബര്‍ അഹമ്മദ്, തല്‍ഹ അഹസാന്, അദെല്‍ അബ്ദുള്‍ബാരി, ഖാലിദ് അല്ഫവ്വാസ് എന്നിവരെയാണ് അബു ഹംസയ്ക്കൊപ്പം അമേരിക്കയ്ക്ക് വിട്ടുകൊടുക്കുക.
മാനസികാരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റൊരു പ്രതി ഹാറൂണ്‍ അസ്വദിനെ കൈമാറുന്നതിനെക്കുറിച്ച് പിന്നീട് വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ ഫേ്ളാറന്സിലെ സൂപ്പര്മാക്സ് ജയിലില്‍ ഏകാന്ത തടവിലാണ് പ്രതികള്‍. വിധിയില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്തോഷം പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല