സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍കാരുടെ പോര്‍വിളി തെരുവിലേക്ക്. കഴിഞ്ഞദിവസം ആറ്റിങ്ങലിന് സമീപം തമിഴ്‌നടന്‍ വിജയുടെയും മമ്മൂട്ടിയുടെയും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വാളക്കാട് പീലിയോട്ടുകോണത്ത് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലും കല്ലേറിലും കലാശിച്ചത്.
പീലിയോട്ടുകോണത്ത് സ്ഥാപിച്ചിരുന്ന വിജയുടെ ചിത്രമുള്ള കൂറ്റന്‍ ഫ്‌ളകസ് ബോര്‍ഡ് ഏതാനം ദിവസം മുമ്പ് ആരോ നശിപ്പിച്ചു. ഇത് മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ് ചെയ്‌തതെന്ന ധാരണയില്‍ വിജയ് അനുകൂലികള്‍ സ്ഥലത്തെ മമ്മൂട്ടി ചിത്രത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു. ഒടുവില്‍ ഇരുതാരങ്ങളുടെയും ആരാധകവൃന്ദം കഴിഞ്ഞദിവസം രാത്രി നടുറോഡില്‍ ഏറ്റുമുട്ടുകയായിരുന്നു. എന്നാല്‍ പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല