മാഞ്ചസ്റ്റര്‍ ക്നാനായ കാത്തോലിക് അസോസിയേഷന് വിവിധ കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് പോകുന്നു. 2012 മാര്‍ച്ച് 18 നു നടന്ന ഔദ്യോഗിക ഉത്ഘാടനത്തിനു ശേഷം അസോസിയേഷന് സെക്രട്ടറി ദിലീപ് മാത്യു ഇറക്കിയ പത്രക്കുറിപ്പില്‍ വിവിധ കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുന്നതായി വിശദീകരിച്ചു.
2012 ഏപ്രില്‍ 28 ശനിയാഴ്ച ഓരോ വാര്‍ഡുകളും അതാത് ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ കൂടാര യോഗങ്ങള്‍ സംഘടിപ്പിക്കുവാനും അതുവഴി കുടുംബ ബന്ധങ്ങളുടെ ഭദ്രതയിലും പ്രാര്ത്ഥനനാരൂപിയിലും ക്രൈസ്തവ ചൈതന്യതിലും നില്ക്കുന്നതിനും കുട്ടികള്‍ക്ക് വേദ പഠനത്തിനും മറ്റുമുള്ള സൌകര്യങ്ങള്‍ ഒരുക്കുവാനും എല്ലാ മൂന്നു മാസത്തിലൊരിക്കല്‍ ഈ കുടുംബ കൂട്ടായ്മകള്‍ മുടക്കം കൂടാതെ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
സമൂഹത്തിനും, ചുറ്റുമുള്ള സഹജീവികള്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്കി നമ്മുടെ പൂര്‍വ പിതാക്കന്മാരും അത്മീയ ആചാര്യന്മാരും കാണിച്ചുതന്ന സ്നേഹവും ത്യഗമാനോഭവവും മറ്റുള്ളവരിലേക്കും പകരുന്നതിന്റെ ഭാഗമായി, എന്‍ എച്ച് എസ് മുതലായ ആതുര സംഘടന കളുമായി സഹകരിച്ചു അവയവ ദാനം, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കുവാനും വിവധ കൌണ്‍സിലുകളുമായും, മറ്റു ചാരിറ്റബിള്‍ സംഘടനകളുമായി സഹകരിച്ചു വോളന്ററിയര്സ് വര്‍ക്ക്ഷോപ്പ്സ് തുടങ്ങിയവ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മക്കും വളര്‍ച്ചക്കും ഉതകുന്ന വിധത്തില്‍ എംകെസിഎയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക എന്നതാണു ഇവയുടെയെല്ലാം കാതലായ ലക്ഷ്യം. 2012 ജൂണ്‍ 16 നു സംഘടിപ്പിച്ചിരിക്കുന്ന ഒരു ദിവസത്തെ പിക്നിക്, സെപ്റ്റംബര്‍ 1 നു നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള ഓണാഘോഷം (ക്നാനായ നൈറ്റ്) മുതലായവ വിജയകരമാക്കുന്നതിലേക്കായി എല്ലാ മെമ്പര്‍മാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എന്നും പത്രക്കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല