ജനിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ പരമ പ്രധാനമാണ്, കാരണം ഈ പരിശോധനകള്‍ ആണ് കുഞ്ഞിന് എന്തെങ്കിലും വൈകല്യമോ ആരോഗ്യ പ്രശ്നമോ ഉണ്ടോയെന്ന് കാണിച്ചു തരിക. എന്‍എച്ച്എസിന് ആണെങ്കില്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ല എന്നപരാതിയും ബ്രിട്ടനില്‍ വ്യാപകമാണ്. എന്തായാലും എന്‍എച്ച്എസ് നവജാത ശിശുക്കളെ അഞ്ചു പുതിയ ടെസ്റ്റുകള്‍ക്ക് കൂടി വിധേയരാക്കാന്‍ തീരുമാനിച്ചു. ഏകദേശം 400,000 നവജാതശിശുക്കളെ ദുര്‍ലഭമായി കണ്ടു വരുന്ന അഞ്ചു തരത്തിലുള്ള ജനിതക പ്രശ്നങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത്.
വര്‍ഷം 700,000 ശിശുക്കള്‍ സൈസ്‌റ്റി ക്ഫൈബ്രോസിസ്, സിക്കിള്‍ സെല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ബ്രിട്ടനില്‍ പരിശോധിക്കപ്പെടുന്നുണ്ടായിരുന്നു. ജനിച്ച് ഒരു ആഴ്ചക്കുള്ളില്‍ കുട്ടിയുടെ ഉപ്പൂറ്റിയില്‍ നിന്നുമെടുക്കുന്ന രക്തം പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുക. ഇനി മുതല്‍ ഇത് അഞ്ച് പുതിയ രോഗങ്ങള്‍ക്ക് കൂടി പരിശോധിക്കപ്പെടും. ഈ അഞ്ചു രോഗങ്ങളില്‍ ഒന്ന് ജനിക്കുന്ന ഓരോ പതിനായിരം കുട്ടികളിലൊരാള്‍ക്ക് എന്ന അനുപാതത്തില്‍ കണ്ടു വരുന്നതാണ്. മാപ്പിള്‍ സിറപ്പ് യൂറിന്‍ രോഗം, ഹോമോസിസ്റ്റിനൂറിയ, ഗ്ലുടരിക് അസിടീമിയ ടൈപ്പ് 1, ഐസോ വാലരിക് അസിടീമിയ, ലോങ്ങ്‌ചെയിന്‍ ഫാറ്റി അസിടീമിയ എന്നീ പുതിയ രോഗങ്ങള്‍ക്ക് പരിശോധിക്കപ്പെടും.
ഇത് ജൂലായ് മുതല്‍ ആണ് പ്രാബല്യത്തില്‍ വരിക. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, ലീഡ്സ് എന്നീ ഇടങ്ങളില്‍ ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കപ്പെടും. പരീക്ഷണാര്‍ത്ഥം നടത്തുന്ന ഈ പരിശോധനയുടെ ഫലങ്ങള്‍ സ്ക്രീനിംഗ് കമ്മിറ്റി സൂക്ഷിക്കും എന്ന് അറിയിച്ചിട്ടുണ്ട്. നവജാത ശിശുക്കള്‍ക്ക് എന്‍എച്ച്എസ് വേണ്ട ശ്രദ്ധ നല്‍കുന്നില്ല എന്ന പരാതി ഇതോടെ തീരും എന്നാണു അധികൃതര്‍ കരുതുന്നത്. എന്‍എച്ച്എസ് ജീവനക്കാരുടെ അശ്രദ്ധ മൂലം നവജാത ശിശുക്കള്‍ക്ക് പല രോഗങ്ങളും പിടിപെടുന്നതായി ആരോപണം മുന്‍പ് ഉയര്‍ന്നിരുന്നു.
രോഗത്തിന്റെ ആരംഭഘട്ടത്തിലേ ചെയ്യുന്ന രോഗനിര്‍ണ്ണയം ഒരു പരിധി വരെ കുഞ്ഞിന്റെ ആയുസിനെ ബാധിക്കില്ല. ഇതിനെ സ്വാഗതം ചെയ്തു കൊണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊ:ഡാമേ സാലി ഡേവിസ് ഇത് മികച്ച ഒരു കാല്‍വയ്പ്പാണ് എന്ന് സൂചിപ്പിച്ചു. ഈ പദ്ധതിയുടെ സൂത്രധാരകയായ ഡോ: ആനി മാകി പറയുന്നത് ഇതിലൂടെ നമ്മുടെ അടുത്ത തലമുറയെ രോഗങ്ങളില്ലാതെ വാര്‍ത്തെടുക്കാന്‍ കഴിയും എന്നാണു. പരിശോധനയില്‍ കണ്ടു പിടിക്കപ്പെടുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സകളും എന്‍.എച്ച്.എസ്. തന്നെ കൈകാര്യം ചെയ്യും. ജനിതകമായ പ്രശ്നങ്ങള്‍ ജീവിതം മുഴുവന്‍ കൂടെ ഉണ്ടാകും എന്നതിനാലാണ് ഈ രോഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം എന്‍.എച്ച്.എസ്. നല്‍കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല