എന്ത്കൊണ്ട് പോളണ്ടുകാര്‍ ബ്രിട്ടനില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു? കാരണം മറ്റൊന്നുമല്ല. സമ്പാദിക്കാന്‍ ബ്രിട്ടന് തന്നെയാണ് പോളണ്ടുകാര്‍ക്ക് ഏറ്റവും നല്ല മികച്ച സ്ഥലം. നാടിനെക്കാള്‍ നാലിരട്ടിയോളം ബ്രിട്ടനില്‍ സമ്പാദിക്കാം എന്ന് പോളണ്ടുകാര്‍ മനസിലാക്കി കഴിഞ്ഞു. ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ ശമ്പളം കണക്കാക്കിയാല്‍ പോലും ഇതേ കണക്ക് തന്നെയാകും എല്ലാവര്ക്കും പറയുവാന്‍ ഉണ്ടാകുക.
ആന്റി ഇമിഗ്രേഷന്‍ പ്രഷര്‍ ഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത് പോളണ്ടിലെ ശരാശരി ശമ്പളത്തിന്റെ രണ്ടിരട്ടിയാണ് ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ ശമ്പളം. മാത്രവുമല്ല ജീവിത ചിലവുകളും രണ്ടിടങ്ങളിലും വ്യത്യസ്തം. പോളണ്ടിലെ ജീവിത ചിലവിന്റെ അഞ്ചില്‍ ഒരു ഭാഗം മാത്രമേ ബ്രിട്ടനില്‍ ചിലവാക്കെണ്ടതുള്ളൂ എന്നാണു പലരുടെയും അഭിപ്രായം. ഇതിലൂടെയും സമ്പാദ്യം കൂടുന്നു എന്നതും ബ്രിട്ടനിലേക്ക് കുടിയേറുന്നതിനായി പോളണ്ടുകാരെ പ്രേരിപ്പിച്ചു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഏകദേശം അര മില്ല്യന്‍ പോളണ്ട്കാരെങ്കിലും ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം എടുത്തതിനു ശേഷം പോളണ്ടിലെ ജനങ്ങള്‍ക്കും ബ്രിട്ടനില്‍ സഹായധനങ്ങള്‍ നല്കി വരുന്നുണ്ട്. ഇതേ രീതിയില്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ബ്രിട്ടന് സര്‍ക്കാരിന്റെ സ്ഥിതി കുഴപ്പത്തിലാക്കിയിട്ടുണ്ട്. 2015 ആകുമ്പോഴേക്കും ഇത് പത്തു ലക്ഷത്തിലേക്ക് കടക്കും എന്നാണു സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
യൂറോപ്പ്യന്യൂണിയന്റെ നിയമങ്ങളും ഇപ്പോള്‍ ബ്രിട്ടന് പാരയാകുകയാണ്. ഖജനാവില്‍ നിന്നും നല്ല ഒരു സംഖ്യ ഇത്തരത്തില്‍ ബ്രിട്ടന് നഷ്ടമാകുന്നുണ്ട്. യൂറോപ്പിലെ രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം എന്ന് അധികാരികള്‍ അഭിപ്രായപ്പെട്ടിരുന്നു. 2004ല്‍ 95,000 പോളണ്ട് കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത് അത് 2010 ആയപ്പോള്‍ 550,000 ആയി. ഇത് രാജ്യത് തൊഴിലില്ലായ്മ വരെ ഉണ്ടാക്കുന്നു എന്ന് പലപ്പോഴായി ബ്രിട്ടന് ആരോപിച്ചു. ഒരു ആഴ്ച 543 പൌണ്ട് വരെ ഒരു കുടുംബത്തിന് ബ്രിട്ടനില്‍ സമ്പാദിക്കാം. ഇത് പോളണ്ടില്‍ 145 പൌണ്ട് മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല