ഒടുവില്‍ മക്‌ഡോണാള്‍ഡ് ജീവനക്കാരിയുടെ കള്ളം പൊളിഞ്ഞു. മെഗാമില്ല്യണ്‍ ലോട്ടറിയുടെ സമ്മാനാര്‍ഹമായ മൂന്നു ടിക്കട്ടുകള്‍ക്കും അവകാശികള്‍ എത്തിയിട്ടുണ്ട്. രണ്ടു അധ്യാപകരും ഒരു സ്കൂള്‍ ഭരണസമിതി അംഗവും ആണ് ഭാഗ്യ ടിക്കറ്റുകളുമായി രംഗത്തെത്തിയത്. ഇതിനു മുന്‍പ് മറ്റൊരു മക് ഡോണാള്‍ഡ് ജീവനക്കാരി സമ്മാന ടിക്കറ്റിനു അവകാശിയായി സ്വയം പ്രഖ്യാപിച്ചിരുന്നു.
ഒടുവില്‍ പത്തു ദിവസത്തെ അങ്കലാപ്പ് മേരി ലാന്‍ഡ് പബ്ലിക് സ്കൂളിലെ ജീവനക്കാര്‍ വന്നു പരിഹരിച്ചു. 414 മില്ല്യണ്‍ പൌണ്ടാണ് ഈ മൂന്നു പേരും കൂടി പങ്കിടുക. ഇവരുടെ വ്യക്തിത്വം പുറത്തു വിട്ടിട്ടില്ല. നികുതിയിനത്തില്‍ ഇവര്‍ക്ക് വന്‍ തുക നഷ്ടമാകും. ഇരുപതും അന്‍പതും വയസുള്ള രണ്ടു സ്ത്രീകളും നാല്പതു വയസു വരുന്ന ഒരു പുരുഷനുമാണ് വിജയികള്‍ എന്ന് പറയപ്പെടുന്നു.
മുന്‍പ് ഏഴു കുട്ടികളുടെ അമ്മയായ മിര്‍ലാന്‍ഡ് വിത്സണ്‍ താന്‍ ജാക്പോട്ട് നേടിയതായി സ്വയം അവകാശപെട്ടത് ഇതോടെ കാറ്റില്‍ പറന്നു. പുതിയ വീട് വക്കുക,യൂറോപ്പില്‍ യാത്ര പോകുക എന്നി ആഗ്രഹങ്ങള്‍ മാത്രമാണ് വിജയികള്‍ പ്രകടിപ്പിച്ചത്. തന്റെ കൂട്ടുകാര്‍ ചേര്‍ന്ന് ഏകദേശം അറുപതു ടിക്കറ്റുകള്‍ വാങ്ങിയതായി ഒരു വിജയി പറയുന്നു. ഓരോരുത്തര്‍ക്കും നികുതി കഴിഞ്ഞു ഏകദേശം 22മില്ല്യണ്‍ പൌണ്ട് ആണ് ലഭിക്കുവാനായി പോകുന്നത്.
ഇതിലൊരു ഭാഗ്യ വിജയി പ്രൈമറി സ്കൂള്‍ അധ്യാപികയാണ്. മെഗാമില്ല്യണ്‍ ലോട്ടറി സര്‍ക്കാരിനാണ് കൂടുതല്‍ ലാഭം ഉണ്ടാക്കി കൊടുക്കുക എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വിജയിച്ച തുകയുടെ നല്ലൊരു ശതമാനം നികുതി എന്ന പേരില്‍ സര്‍ക്കാരിലേക്ക് പോകും. വിജയികളെ കണ്ടെത്തിയതില്‍ മെഗാമില്ല്യണ്‍ ലോട്ടറി അധികൃതര്‍ സംതൃപ്തി പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല