യൂറോപ്പിന്റെ നവീകരണത്തിനായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും സുവിശേഷവേളകളിലും സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രവര്ത്തിക്കാനാഗ്രഹിക്കുന്നവര്ക്കും ലീഡേഴ്സ് ധ്യാനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 12, 13 തിയ്യതികളില്‍ ബ്ലസ്ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ വച്ച് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ ജെയിംസ്ക്കുട്ടി ചമ്പക്കുളം എന്നിവര്‍ നേതൃത്വം നല്കുന്നു.
പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഓരോവ്യക്തിയുടെയും കടപ്പാടിനെപ്പറ്റിയും പ്രത്യേക പ്രഭാഷണവുമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കുര്യാക്കോസു(07414747573) മായി ബന്ധപ്പെടുക. വിലാസം – Blessed Robert Grissold Church, Balsall common, CV 7 &GE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല