മാത്യു സാമുവേല്‍
വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗില്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഈസ്റ്റര്‍ ആഘോഷിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെ സെന്റ് ക്ലാര്‍സ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടന്നത്. ഡെയിസി മാത്യു, ജിന്‍സി, ഫാന്‍സി, ജൂലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്.
വിനോദ് ജോസഫ്, കെവിന് മാത്യു എന്നിവര്‍ സ്വാഗതം ആശംസിച്ചു. ഡെയിസി മാത്യു ഈസ്റ്റര്‍ സന്ദേശം നല്കി. ഈസ്റ്റര്‍ സദ്യയ്ക്ക് ശേഷം പ്രീതു മാത്യു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ എ ഗ്രൂപ്പിലുള്ള സെവിനും ജിന്‍സിയും വിജയികളായി. കുട്ടികളും മുതിര്‍ന്നവരും അണിനിരക്കുന്ന വിവിധ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. മാത്യു മത്തായി സമ്മാനദാനം നിര്‍വഹിച്ചു. ഫാന്‍സി നിക്സന് നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല