ഒരു പക്ഷെ നമ്മള് മലയാളികള്‍ കണ്ടു പഠിക്കേണ്ടത് ഇവരെയാണ്.നാടോടുമ്പോള്‍ നടുവേ ഓടുന്ന, കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ വിശ്വാസം കൈവിടുന്ന,സായിപ്പിനെ അനുകരിച്ച് മലയാളികള്‍ തമ്മില്‍ കാണുമ്പോള്‍ പോലും മുക്കി മൂളി ഇംഗ്ലീഷ് പറഞ്ഞ് ആംഗലേയ ഭാഷയ്ക്ക് അപമാനം വരുത്തി വയ്ക്കുന്ന മലയാളി സായിപ്പുമാര് ഈ വാര്‍ത്ത കേട്ടെങ്കിലും നന്നാവുമെന്ന് പ്രതീക്ഷിക്കാം.
ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അവന്റെ ഭാഷയും സംസ്ക്കാരവും വിശ്വാസവും ആണെന്ന് തിരിച്ചറിഞ്ഞവരാണ് പാകിസ്ഥാനികളും പഞാബികളും.അതുകൊണ്ടു തന്നെയാണ് തലമുറകള്‍ പലതു പിന്നിട്ടിട്ടും അവരുടെ തലമുറ അത്യാവശ്യം നേരെ ചൊവ്വേ ഇപ്പോഴും ബ്രിട്ടനില്‍ ജീവിക്കുന്നത്.തങ്ങളുടെ അസ്ഥിത്വം കാത്തു സൂക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാവുന്ന ഇക്കൂട്ടര്‍ നമുക്കൊക്കെ മാതൃകയാവേണ്ടാതാണ്.
ഇനി ഈ കുറിപ്പിനാധാരമായ വാര്‍ത്തയിലേക്ക് കണ്ണോടിക്കാം.തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്യാത്ത പാകിസ്ഥാനികള്‍ ബര്‍മിംഗ്ഹാമിലെ സ്മോള്‍ ഹീത്തില്‍ സ്വന്തമായി ഒരു സ്കൂള്‍ തുറന്നിരിക്കുന്നു.സ്കൂളിലെ പ്രധാന ഭാഷ അറബി ആയിരിക്കും.പാരമ്പര്യ രീതിയിലുള്ള പാകിസ്ഥാനി യൂണിഫോം ആയിരിക്കും സ്കൂളിലെ വിദ്യാര്‍ഥികള്‍ ധരിക്കേണ്ടത്.ഖുറാന് പഠനത്തിനൊപ്പം GCSE പ്രകാരമുള്ള മറ്റു വിഷയങ്ങളും സ്കൂളില്‍ പഠിക്കാം.അടുത്ത അധ്യയന വര്‍ഷത്തില്‍ തുടങ്ങുന്ന ഏവര്‍ക്കും പ്രവേശനമുള്ള ഈ സ്കൂളിലെ വാര്‍ഷിക ഫീസ് 3500 പൌണ്ടാണ്.തങ്ങള്‍ പഠിപ്പിക്കുന്ന ഉദ്ബോദനങ്ങളില് വിവേചിച്ചു തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം ഓരോ വിദ്യാര്‍ഥിക്കും ഉണ്ടെന്നു സ്കൂള്‍ അധികൃതര്‍ ഉറപ്പു നല്കുന്നു.
അറബി ഭാഷയും പാകിസ്ഥാനി യൂണിഫോമും മറ്റും അല്‍പ്പം അതിരു കടന്നതല്ലേ എന്ന സംശയം പല പ്രാദേശിക മാധ്യമങ്ങളും പ്രകടിപ്പിക്കുമ്പോഴും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നിന്നു മുന്നോട്ട് പോകുവാനാണ് സ്മോള്‍ ഹീത്ത് ഗ്രീന്‍ ലെയ്നിലെ മസ്ജിദ് ഇന്‍ഡിപ്പെന്‍ഡന്റ് സ്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല