കേരളത്തിലെ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമ ഓര്‍ഡിനറി അടുത്ത തിങ്കളാഴ്ച വരെ ബര്‍മിംഗ്ഹാം സ്റ്റാര്‍ സിറ്റി വ്യൂ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ നടത്തേണ്ടിയിരുന്ന പ്രദര്‍ശനം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്നലെത്തെക്കു നീട്ടുകയായിരുന്നു.അടുത്ത തിങ്കളാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 4 മണിക്കും 7 .30 നും ആണ് പ്രദര്‍ശന സമയം
തീയറ്ററിന്റെ വിലാസം
VUE CINEMAS STAR CITY
Watson Rd, Birmingham, B7 5SA
സൂപ്പര്‍ താര ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടാതെ തീയറ്ററുകളില്‍ നിന്നും പിന്‍ വാങ്ങിയപ്പോഴാണ് വലിയ താരപരിവേഷം ഒന്നുമില്ലാത്ത ഈ സിനിമ ജനം ഏറ്റു വാങ്ങിയത്.പുതുമയുള്ള പ്രമേയവും ചിത്രീകരണം നടന്ന ഗവി എന്ന സ്ഥലത്തിന്റെ മനോഹാരിതയുമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിജു മേനോന്‍, ജിഷ്ണു, ബാബുരാജ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരുപാട് താരങ്ങളുണ്ട് ഈ സിനിമയില്‍. .സുഗീത് എന്ന നവാഗതനാണ് ‘ഓര്‍ഡിനറി’ അണിയിച്ചൊരുക്കിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല