സിറിയന്‍ സമാധാന പദ്ധതിക്കു പിന്തുണതേടി യുഎന്‍ ദൂതന്‍ കോഫി അന്നന്‍ ഇന്നലെ ടെഹ്റാനിലെത്തി. ഇന്നുമുതല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്ന് സിറിയന്‍ ഭരണകൂടം ഉറപ്പുതന്നിട്ടുണ്െടന്നു വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹിയോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അന്നന്‍ പറഞ്ഞു.
സിറിയന്‍ പ്രശ്നം പരിഹരിക്കുന്നതില്‍ ഇറാനും പങ്കു വഹിക്കാനാവുമെന്ന് അന്നന്‍ ചൂണ്ടിക്കാട്ടി. സിറിയയെ എന്നും പിന്തുണച്ചുപോരുന്ന രാജ്യമാണ് ഇറാന്‍. അസാദിന്റെ കീഴില്‍ സിറിയയില്‍ ഭരണപരിഷ്കാരം നടപ്പാക്കാന്‍ അവസരം നല്‍കണമെന്ന് സലേഹി അഭിപ്രായപ്പെട്ടു.
ഇതിനിടെ ഹോംസിലും ഇതര നഗരങ്ങളിലും സിറിയന്‍ സൈനികര്‍ വിമതര്‍ക്ക് എതിരേ ആക്രമണം തുടരുകയാണെന്നു പ്രതിപക്ഷ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇന്നലെ മാത്രം 22 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ ആയിരം പേരെ സിറിയന്‍ സൈന്യം കശാപ്പുചെയ്തതായി കഴിഞ്ഞദിവസം പ്രതിപക്ഷത്തിന്റെ വക്താവ് ജനീവയില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല