1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2012

സാബു ചുണ്ടക്കാട്ടില്‍

മലയാള സിനിമയുടെ ഹാസ്യ രാജാവ് ഇന്നസെന്റും മന്ത്രികള്‍ സാമ്രട്ടും ഗായിക ജ്യോത്സനയും ചേര്‍ന്നൊരുക്കുന്ന കലാവിരുന്ന് star blitz 2012 ന് ഇനി പത്ത്‌ ദിവസങ്ങള്‍ കൂടി മാത്രം. ഏപ്രില്‍ 22-ആം തിയതി ഞായറാഴ്ച മാഞ്ചസ്റ്റര്‍ ഫോറം സെന്റെറില്‍ വച്ചാണ് പരിപാടി നടക്കുന്നത്. കാണികളുടെ അഭ്യര്‍ത്ഥന മാനിച്ചഉം സ്കൂള്‍ കുട്ടികളുടെ സൌകര്യത്തെ പരിഗണിച്ചും പരിപാടികള്‍വൈകുന്നേരം 4 മണിക്കുതന്നെ ആരഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസിന്റ്റ, നടി ധന്യ മേരി വര്‍ഗീസ്‌ ഭര്‍ത്താവും നര്‍ത്തകന്‍ കൂടിയായ ജോണും, മജീഷ്യന്‍ സാമ്രാജ്, പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്ന തുടങ്ങി ഇരുപതോളം കലാകാരന്മാരാണ് ഈ വേദി ധന്യമാക്കാന്‍ എത്തുന്നത്‌. ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്താന്‍ ഇന്നസെന്റിനോട് ഒപ്പം എത്തുന്നത്‌ ഏഷ്യാനെറ്റ്‌ സിനിമാല ടീം അംഗം ധര്മ്മനും കൂട്ടരും ആണ്.

മാഞ്ചസ്റ്റര്‍ ഫ്രണ്ട് സ്പോര്‍ട്ടിംഗ് ക്ലബ്‌ മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കായി ഒരുക്കുന്ന ഈ കലവിരുന്നിനു വളരെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിതമായ ടിക്കറ്റ് നിരക്കും പരിപാടിയുടെ ഗുണനിലവാരവും ടിക്കറ്റ്‌ വില്‍പ്പന സര്‍വകാല റെക്കോര്‍ഡുകളും ഭേദിക്കുമെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

വളരെ കുറച്ചു ടിക്കറ്റുകള്‍ കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ ഇനിയും ടിക്കറ്റ്‌ ആവശ്യം ഉള്ളവര്‍ എത്രയും പെട്ടന്ന് താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ചു ടിക്കറ്റ്‌ ഉറപ്പാക്കേണ്ടതാണ്. ടിക്കറ്റ്‌ നിരക്കുകള്‍ ഗോള്‍ഡ്‌ സര്‍ക്കിള്‍ 20 പൌണ്ടും സില്‍വര്‍ സര്‍ക്കിള്‍ 10 പൌണ്ടുമാണ്.
Jiju 07886410604
Anil 07912411072
Ramki 07983640632

www.friendssportingclub.co.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.