ലണ്ടന്‍: ഹാസ്യ മേളം സ്റ്റേജ് ഷോ ഈസ്റ്റ് ഹാമില്‍ 22ന് ഞായറാഴ്ച ഈസ്റ്റ് ഹാമിലെ ബോളിന്‍ സിനിമ തിയേറ്ററില്‍ അരങ്ങേറുന്നു. പ്രശസ്ത നര്‍ത്തകരായ വിഷ്ണു പ്രിയ,മുന്ന എന്നിവര്‍ വേദിയെ നൃത്ത സാന്ദ്രമാക്കുമ്പോള്‍, പ്രമുഖ കൊമഡി താരങ്ങളായ അയ്യപ്പ ബൈജു, ജാഫര്‍ ഇടുക്കി, ഷിജോ അടിമാലി എന്നിവര്‍ ചിരിയുടെ മാല പടക്കം ഉതിര്‍ക്കും.
സംഗീത വിരുന്നൊരുക്കാന്‍ പ്രദീപ് പള്ളുരുത്തി, സോണി സായി, പ്രകാശ് കുടപ്പനക്കുന്ന്, മിനി എന്നിവര്‍ ഹാസ്യ മേളത്തോടൊപ്പം അണിനിരക്കും. ഹാസ്യ മേളത്തില്‍ ഇവരെ കൂടാതെ പ്രമുഖ സിനിമാ താരങ്ങളായ അംബിക, മീനു കുരിയന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ഗായകനായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയും ഒത്തു ചേരും.
‘മാര്‍ക്സ് ഇവന്റ്സ്’ ആണ് ഹാസ്യ മേളം യുകെയില്‍ മലയാളികള്‍ക്ക് വിനോദത്തിന്നും, മാനസ്സിക ആഹ്ലാദത്തിനും വേണ്ടി എത്തിക്കുന്നത്. ‘ഹാസ്യ മേളം’ സ്റ്റേജ് ഷോ സ്റ്റീവനെജില്‍ 13 നു തുടങ്ങി കെന്റ് ആശ്ഫോര്‍ഡില്‍ 22 നു വൈകുന്നേരത്തെ ഷോയോടെ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാബു ജോസപ്പ് – 07828804885
Boleyn Cinema, 7 Barking Road, East Ham, London E6 1PW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല