1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2012

രണ്ട് എം‌പിമാരും മൂന്നിലേറെ എം‌എല്‍‌എമാരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും എന്നാല്‍ താന്‍ വഴങ്ങാതിരുന്നതിനാല്‍ വ്യഭിചാരക്കുറ്റം ചമത്തി തന്നെ അറസ്റ്റുചെയ്ത് ജയിലിലാക്കിയെന്നും തെലുങ്ക് നടി താരാ ചൌധരി. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാം എന്ന് പ്രലോഭിപ്പിച്ച് ചെറിയ പെണ്‍‌കുട്ടികളെ വലയിലാക്കി, ഉന്നതര്‍ക്ക് കാഴ്ചവച്ച കേസില്‍ അറസ്റ്റിലായ താരാ ചൌധരിയാണ് ഇക്കഴിഞ്ഞ ദിവസം തന്നെ എം‌പിമാരും എം‌എല്‍‌എമാരും സമീപിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത്.

ആന്ധ്രയിലെയും കര്‍ണാടകത്തിലെയും പല ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും ‘ഫ്രെഷ്’ പെണ്‍‌കുട്ടികളെ ഏര്‍പ്പാടിക്കൊടുക്കുന്നത് താരാ ചൌധരിയാണ് എന്ന് പലപ്പോഴായി ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. എന്നാല്‍ ഉന്നതങ്ങളിലെ പിടിപാടുകള്‍ താരാ ചൌധരിയെ എന്നും സഹായിച്ചുപോന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ താരയ്ക്ക് വി‌ഐപി പരിഗണനയില്‍ ‘ഇമ്മീഡിയറ്റ് ദര്‍ശന’മാണ് ലഭിച്ചിരുന്നത്. ഇത്രയ്ക്കും പിടിപാടുള്ള തന്നെ ‘ചീള്’ വ്യഭിചാരക്കേസ് ചുമത്തി ജയിലില്‍ അടച്ചത് താരയെ ഞെട്ടിച്ചിരിക്കുകയാണ്.

“ഞാന്‍ ജയിലിലായത് ചിലരുടെ ഇംഗിതത്തിന് ഞാന്‍ വഴങ്ങാതിരുന്നത് കൊണ്ടാണ്. ചില രാഷ്ട്രീയ പ്രമുഖരുടെയും ഡിജിപിവരെ ഉള്ളവരുടെയും ജാതകം എന്റെ പക്കലുണ്ട്. ഞാനൊന്ന് ജയിലില്‍ നിന്ന് ഇറങ്ങട്ടെ. അപ്പോള്‍ എന്താണ് നടക്കുന്നതെന്ന് കാണുക. രണ്ട് എം‌പിമാരും മൂന്നിലധികം എം‌എല്‍‌എമാരും എന്നും മൊബൈലില്‍ ഫോണ്‍ ചെയ്ത് വഴങ്ങിക്കൊടുക്കണം എന്ന് എന്നോട് ആവശ്യപ്പെടുമായിരുന്നു. ഞാന്‍ സമ്മതിച്ചില്ല. ഈ വൈരാഗ്യമാണ് എന്നെ ജയിലില്‍ എത്തിച്ചത്. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ഭൂകമ്പം നടക്കും. പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും” – താര പറയുന്നു.

ഹൈദരാബാദിലെ ‘പോഷ്’ ഏരിയയായ ബഞ്ചാരെ ഹില്‍‌സിലാണ് താരാ ചൌധരി താമസിച്ചിരുന്നത്. ബഞ്ചാര ഹില്‍‌സ് പൊലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ആഴ്ച ഒരു പെണ്‍‌കുട്ടി തന്നെ താരാ ചൌധരി ഉന്നതര്‍ക്ക് കാഴ്ചവച്ചു എന്ന് പരാതി എഴുതി നല്‍‌കിയതോടെയാണ് അദൃശ്യം, രക്ഷാകുടു, പ്രിയസഖി, ലവ് ടിക്കറ്റ് എന്നീ സിനിമകളിലൂടെ പ്രശസ്തയായ താര കുടുങ്ങിയത്. അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ‌എസ് രാജശേഖര റെഡ്ഡിയുമായി താരാ ചൌധരി നില്‍‌ക്കുന്ന ഒരു ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ വലയില്‍ വീണ ഉന്നതരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം പിടുങ്ങാന്‍ താരാ ചൌധരി തന്റെ രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.