തൃഷയ്ക്കും പ്രഭുദേവയ്ക്കും ഇടയിലുള്ള സൗഹൃദത്തിന്റെ ഇഴയടുപ്പം ഈയിടെയായി അല്പം കൂടിയിട്ടുണ്ടെന്നും ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടിട്ടുണ്ടെന്നുമാണ് പാപ്പരാസികളുടെ പുതിയ കണ്ടെത്തല്‍. പ്രഭു ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ചെന്നൈ ബോട്ട്ക്ളബ്ബ് റോഡിലുള്ള തന്റെ ബംഗ്ളാവില്‍ ഒരുക്കിയ ബര്‍ത്ത്ഡേപാര്‍ട്ടിക്ക് പങ്കെടുക്കാന്‍ തൃഷയെ പ്രത്യേകം ക്ഷണിക്കുകയും നടി ആദ്യാവസാനം സജീവമായി പങ്കെടുക്കുകയും ചെയ്തതോടെയാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടുവോ എന്നൊരു സംശയം പാപ്പരാസികളില്‍ പൊട്ടിമുളച്ചത്.
അല്ല പാപ്പരാസികളുടെ നോട്ടത്തെ എന്തിനു കുറ്റം പറയണം , ബര്ത്ത്ഡേപാര്ട്ടിക്കിടെ തനിക്ക് തെലുങ്കില്‍ ‘നുവോസ്താന്റെ നേനോദാന്റനെ’ എന്ന വന്‍ ഹിറ്റുചിത്രം സമ്മാനിച്ചതിന് പ്രഭുവിന് തൃഷ പ്രത്യേകം നന്ദി പറയുകയും ഒരു സ്പെഷ്യല്‍ പിറന്നാള്‍ സമ്മാനം നല്‍കുകയും ചെയ്തു. അതിഥികളുടേയും ഫോട്ടോഗ്രാഫര്‍മാരുടേയും മുന്നില്‍വച്ച് പ്രഭുവിനെ ഗാഢമായി ആലിംഗനം ചെയ്യുകയും ചെയ്തു തൃഷ. ഇതുകൂടാതെ ചില പൊതു പരിപാടികളിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കുകയും മുട്ടിയുരുമ്മി ഇരിക്കുകയും ചെയ്തതായും പാപ്പരാസികള്‍ കുശുകുശുക്കുന്നു.
അതിനിടെ ഷൂട്ടിംഗ് നടന്നു വരുന്ന തെലുങ്ക് ചിത്രമായ ‘ദമ്മു’, തമിഴിലെ ‘സമാരന്’, ‘എന്ട്രെന്ടും പുന്നഗൈ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മറ്റൊരു ചിത്രങ്ങളിലും അഭിനയിക്കാനായുള്ള കരാറില്‍ തൃഷ ഒപ്പു വച്ചിട്ടില്ല. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചശേഷം അധികംവൈകാതെ വിവാഹിതയാകാനാണ് തൃഷയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തനിക്കാരോടും പ്രണയമില്ലെന്നും ജീവിത പങ്കാളിയാക്കാന്‍ പറ്റിയൊരാളെ ഇനി കണ്ടെത്തണമെന്നുമാണ് തൃഷ എപ്പോഴും പറയാറുള്ളത്. നയന്‍സിന് തോന്നിയപോലെ തൃഷയ്ക്കും പ്രഭു തനിക്കനുയോജ്യനായ ജീവിതപങ്കാളിയാണെന്ന് തോന്നുമോ എന്നാണ് ചെന്നൈ പാപ്പരാസികള്‍ ഉറ്റു നോക്കുന്നത്.
എന്നാല്‍ തൃഷയുമായുള്ള പ്രഭുവിന്റെ പുതിയ അടുപ്പം നയന്‍സുമായി തെറ്റിയ ശേഷം ഇഷ്ടന് കാമിനിയാക്കിയ ഹന്‍സികയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അറിവ്. ഹന്‍സു ഇക്കാര്യത്തില്‍ തനിക്കുള്ള എതിര്‍പ്പ് പ്രഭുവിനോട് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞുവത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല