1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2012

ബ്രിട്ടണ്‍ ഇപ്പോള്‍ ആകെ പ്രശ്നത്തിലാണ്. സാമ്പത്തികമാന്ദ്യമാണ് ഒന്നാമത്തെ കാര്യമെങ്കിലും രണ്ടാമത്തെ പ്രശ്നം തൊഴിലില്ലായ്മയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്. രൂക്ഷമായ തൊഴിലില്ലായ്മ വലിയതോതിലുള്ള സാമൂഹിക പ്രശ്നമാണ് ബ്രിട്ടണില്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളാണ് ബ്രിട്ടണില്‍ പുതിയതായി രൂപംകൊണ്ടിരിക്കുന്നത്. അത് വൃദ്ധന്മാരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടമാണ്. വേറുതെ കുതിച്ചുചാട്ടമെന്ന് പറഞ്ഞാല്‍ പ്രശ്നം തീരുമോയെന്നറിയില്ല. എന്തായാലും വന്‍ സാമൂഹികപ്രശ്നമായി മാറിയിരിക്കുകയാണ് ബ്രിട്ടണിലെ വൃദ്ധരുടെ എണ്ണക്കൂടുതല്‍.

ഐഎംഎഫാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇങ്ങനെ പോയാല്‍ ബ്രിട്ടണിലെ വൃദ്ധന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍തന്നെ നല്ലൊരു തുകവേണ്ടിവരുമെന്നാണ് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 750 ബില്യണ്‍ പൗണ്ട് വേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചന. ആയൂര്‍ദൈര്‍ഘ്യം കൂടിയതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായതും പെന്‍ഷന്‍ പ്രായത്തില്‍ സംഭവിച്ച പ്രശ്നങ്ങളുമാണ് പ്രശ്നം രൂക്ഷമാക്കാന്‍ കാരണം. നേരത്തെ പ്രായമായവര്‍ക്ക് ചെയ്യാന്‍ പറ്റിയ ജോലികളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ക്കുപോലും ജോലിയില്ലാത്ത അവസ്ഥയില്‍ അതിനുള്ള സാധ്യത തീരെ ഇല്ലാതായിരിക്കുകയാണ്.

ബ്രിട്ടണിലെ പുരുഷന്മാരുടെ ആയൂര്‍ദൈര്‍ഘ്യം എഴുപതിന് മുകളിലാണ്. സ്ത്രീകളുടേത് എണ്‍പതിന് മുകളിലും. ഇതുമൂലം പെന്‍ഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളാണിതെന്നും ഐഎംഎഫ് വെളിപ്പെടുത്തുന്നുണ്ട്. താമസിയാതെ ബ്രിട്ടണും 750 ബില്യണ്‍ പൗണ്ടിനടുത്ത് പെന്‍ഷനുവേണ്ടി ചിലവാക്കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.