ഊര്‍ജോല്‍പാദന കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വിവിധരീതിയിലുള്ള പ്ലാനുകള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്. നമുക്ക് അനുയോജ്യമായ പാക്കേജ് എടുക്കുക വഴി വര്ഷം പണം ലാഭിക്കാം എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 70% കുടുംബങ്ങളും യോജിച്ച പ്ലാന്‍ തിരഞ്ഞെടുക്കാത്തതിനാല്‍ അധിക പണം അടക്കേണ്ടി വരികയാണ്.
എന്നാല്‍ ഇപ്പോള്‍ ബ്രിട്ടണിലെ വന്‍ ഊര്‍ജദാതാക്കളുമായി നടത്തുവാന്‍ പോകുന്ന ഡീല്‍ അനുസരിച്ച് ഏറ്റവും മികച്ച പ്ലാന്‍ ഉപഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ കണ്ടെത്തും. ബ്രിട്ടീഷ്‌ഗ്യാസ്,ഇ.ഡി.എഫ്,ഇ. ഓണ്‍,എന്‍ പവര്‍,സ്കൊടിഷ് പവര്‍,എസ്എസ്ഇ എന്നി വന്‍ കമ്പനികളുമായിട്ടാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കുവാനായി പോകുന്നത്. ഇതിലൂടെ 99% ആളുകള്‍ക്കും ഈ ആനുകൂല്യം നേരിട്ട് ലഭിക്കും. ഇപ്പോളുള്ള പത്തില്‍ ഏഴു പേരും തെറ്റായ പ്ലാന്‍ ആണ് വീടിനായി ഉപയോഗിക്കുന്നത്. ഇത് ബില്‍ തുകയില്‍ നല്ല മാറ്റം കാണിക്കും എന്നതില്‍ ഒരു സംശയവും ഇല്ല.
ഇപ്പോള്‍ നിലവില്‍ വരാന്‍ പോകുന്ന ഡീല്‍ വഴി വര്ഷം നൂറു പൌണ്ട് ലാഭിക്കാം എന്നാണു അധികൃതര്‍ പറയുന്നത്. ഇപ്പോഴുള്ള 120 താരിഫുകള്‍ ആണ് പലപ്പോഴും ഉപഭോക്താവിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇത് ഒഴിവാക്കി എല്ലാവര്ക്കും ഒരു പോലെ ഗുണകരമായ ഏതാനും പ്ലാനുകളായിരിക്കും നിലവില്‍ വരാനായി പോകുന്നത്. ഇനി മുതല്‍ ബാര്‍ കോഡുകള്‍ ബില്ലില്‍ കാണാവുന്നതാണ്.
ബില്ല് ലഭിക്കുവാനുള്ള കാലതാമസവും അതിലെ തെറ്റ് കുറ്റങ്ങളെയും പറ്റി ഏറെ വിവാദങ്ങളായി കത്തി പടരുന്നു. എന്നിട്ടും സര്‍ക്കാരില്‍ നിന്നും ഇത് വരെ ഒരു പ്രതികരണവും ലഭിച്ചിരുന്നില്ല. ഊര്‍ജവിപണി മൊത്തത്തില്‍ ഒരു അഴിച്ചു പണിക്കായി കാത്തിരിക്കുകയാണ്. ഗ്യാസിനും വൈദ്യുതിക്കുമായി അടക്കേണ്ട തുക ലളിതമായി തന്നെ അടക്കുവാനുള്ള ഉപാധിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തെടിക്കൊണ്ടിരിക്കുന്നത്. പുതിയ ഡീല്‍ വരുന്നതും ബില്ലിങ്ങില്‍ മാറ്റം ഉണ്ടാകുന്നതും കാര്യങ്ങള്‍ മാറ്റി മറിക്കും എന്ന് സര്‍ക്കാര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല