കാറപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നടന് ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ കോഴിക്കോട് മിംസ് ആസ്പത്രിയില്‍ നിന്നും മാറ്റിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ആംബുലന്‍സില്‍ എത്തിച്ച ജഗതിയെ അവിടെ നിന്ന് പ്രത്യേക സൗകര്യമുള്ള എയര്‍ ആംബുലന്‍സിലാണ് വെല്ലൂരിലേയ്ക്ക് കൊണ്ടുപോവുക. എയര്‍ ആംബുലന്‍സില്‍ കാരക്കോണത്ത് എത്തിച്ച ശേഷം അവിടെ നിന്ന് റോഡുമാര്‍ഗ്ഗം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാനാണ് തീരുമാനം.
ജഗതിയെ വെല്ലൂരില്‍ എത്തിക്കുന്നതിന്റെ ചെലവുകള്‍ വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. നടന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശബ്ദത്തോടും സ്പര്‍ശത്തോടും നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റുന്നത്. മുന്‍പ് തന്നെ നടനെ വെല്ലൂരിലേയ്ക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പെട്ടന്നുണ്ടായ പനിയെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു
ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന് രാജേന്ദ്രന് ചിത്രമായ ‘ഇടവപ്പാതി’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്. തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല