1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2012

ജിജി നട്ടാശ്ശേരി

മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള കേംബ്രിഡ്ജ് സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടുവരുന്ന നാലാമത് കേംബ്രിഡ്ജ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 29 ന് ഞായറാഴ്ച നടത്തപ്പെടുന്നു. കേം ബ്രിഡ്‌ജിലുള്ള ക്വീന്‍ ഈടിത്ത് പ്രൈമറി സ്കൂളില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ 29 ന് ഞായറാഴ്ച 5 :30 മണിക്ക് സന്ധ്യ പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷ നില്‍ ആറ് മണിക്ക് ഗാനശുശ്രൂഷയും തുടര്‍ന്ന് ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ മീനടം(MGOCSM GENERAL SECRETARY) നയിക്കുന്ന സുവിശേഷ പ്രസംഗവും അതിനുശേഷം സമര്‍പ്പണ ശുശ്രൂഷയും ഉണ്ടായിരിക്കും. എട്ടു മണിക്ക് സമാപന പ്രാര്‍ത്ഥന യോടുകൂടി കണ്‍വെന്‍ഷന്‍ സമാപിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഹാളിന്റെ വിലാസം : Queen Edith Primary School, Godwin Way, Cambridge CB1 8QB

CONTACTDETAILS. TRUSTEE : JOSEPH THOMAS : 07712481420

SECRETARY :SUKU DANIEL : 07849326907

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.