മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലുമുള്ള സീറോമലബാര്‍ വിശ്വാസികള്‍ക്ക് ഒരു ഇടയന്‍ കൂടി. സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിനായി നിയമിതനായ ഫാ. തോമസ് തൈക്കുട്ടത്തിലിന് ഇന്നലെ മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ഇന്നലെ വൈകുന്നേരം 3 മണിയോടെ മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ബ്ലാക്ക്‌ബേണ്‍ ,ബോള്‍ട്ടണ്‍, മാഞ്ചസ്റ്റര്‍, നോര്‍ത്ത് മാഞ്ചസ്റ്റര്‍, റഷോം, ലോംഗ് സൈറ്റ്, വിഥിന്‍ ഷോ എന്നിവിടങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ സമൂഹം ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. മാഞ്ചസ്റ്റര്‍ ലോംഗ് സൈറ്റിലെ സെന്‍് ജോസഫ് ദേവാലയം കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.
ഇവിടുത്തെ അസിസ്റ്റന്റ് വികാരിയുടെയും സാല്‍ഫോര്‍ഡ് രൂപതയുടെ കീഴിലുള്ള എല്ലാ മലയാളി കമ്മ്യൂണിറ്റികളുടെയും ഉത്തരവാദിത്വം ഫാ.തോമസിനാകും. മഹാരാഷ്ട്രയിലെ ഫാഗഌ മിഷനില്‍ സേവനം ചെയ്ത് വരവെയാണ് പുതിയ ഉത്തരവാദിത്വവുമായി അദ്ദേഹം യുകെയില്‍ എത്തിയിരുക്കുന്നത്. മുംബൈയിലെ വിവിധ ഇടവകകളില്‍ 18 വര്‍ഷക്കാലം ഫാ. തോമസ് സേവനം ചെയ്തിരുന്നു. ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെ നമ്പര്‍- 07448233864
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല