അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ അറസ്റിലായ 26 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 34 പേരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. ബസ് മാര്‍ഗം വാഗാ അതിര്‍ത്തിവഴി ഇവര്‍ നാളെ ഇന്ത്യയിലെത്തും. മോചിതരായവരില്‍ ക്യാന്‍സര്‍ ബാധിതനായ മത്സ്യത്തൊഴിലാളിയും ഉള്‍പ്പെടുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് മറ്റ് എട്ടുപേര്‍. കറാച്ചി ജയിലിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. 423 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി ഇപ്പോഴും പാക്കിസ്ഥാന്‍ ജയിലിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല