പൊന്‍റഫ്രാക്റ്റ്: യോര്‍ക്ക്‌ക്ഷയറിലെ പൊന്‍റഫ്രാക്ട് കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെട്ട സെന്റ് തോമസ് കാത്തലിക് ഫോറം യുണിറ്റ് ഈസ്റ്റര്‍ ആഘോഷം വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. ഏപ്രില്‍ 29 നു ഞായറാഴ്ച രാവിലെ സെന്റ് ജോസഫ്സ് കത്തോലിക്ക ദേവാലയത്തില്‍ 11:00 മണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം പാരീഷ് ഹാളില്‍ ഒത്തുകൂടി ഈസ്റ്റര്‍ ആഘോഷത്തിനു തുടക്കം കുറിക്കും.
പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നന്ന ആഘോഷത്തില്‍ തുടര്‍ന്ന് ഈസ്റ്റര്‍ കേക്ക് മുറിച്ചു വിതരണം ചെയ്യും. പിന്നീട് ഈസ്റ്റര്‍ സന്ദേശം, കുട്ടികള്‍ക്കും യുത്തിനും കുടുംബങ്ങള്‍ക്കുമായി ഈസ്റ്റര്‍ അനുബന്ധ ക്വിസ്സ്, ബൈബിള്‍ വായന, കലാപരിപാടികള്‍, ഭക്തി ഗാന ആലാപനം തുടങ്ങിയ ഇനങ്ങള്‍ ഉണ്ടായിരിക്കും.
തഥവസരത്തില്‍ പൊന്‍റഫ്രാക്ട കാത്തലിക് ഫോറത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള പദ്ധതിയുടെ ആരംഭം കുറിക്കും. ബിജു ജോണ്, മാത്യു ജോസഫ്, സിന്ധു ജോയ്, സജി നാരകത്തറ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും സംഘാടകര്‍ ഒരുക്കുന്നുണ്ട്.
പാരമ്പര്യവും, പൈതൃകവും, ആചാരങ്ങളും ഈ പാശ്ചാത്യ മണ്ണിലും അഭംഗുരം തുടരുവാനും നവ തലമുറയ്ക്ക് പരിചിതമാകുവാനും അവരെ ഈ സമൂഹത്തില്‍ ഒന്നിച്ചു കൂട്ടി നയിക്കുവാനും ഇത്തരം കൂട്ടായ്മ്മകള്‍ അനിവാര്യമായിരിക്കെ പൊന്‍റഫ്രാക്ടിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മാര്‍ത്തോമ്മ കത്തോലിക്കരെയും സ്നേഹപൂര്‍വ്വം ആഘോഷത്തിലേക്കും, കൂട്ടായ്മ്മയിലേക്കും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വേദി : സെന്റ് ജോസഫ്സ് പാരിഷ് ഹാള്‍, പോന്റെഫ്രാക്റ്റ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല