ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായി സത്യപ്രതിഞ്ഞ ചെയ്ത അനൂപ് ജേക്കബിനെ യുകെയിലെ അദ്ദേഹത്തിന്റെ സഹപാഠികളും സുഹൃത്തുക്കളും ചേര്‍ന്ന് ആശംസകള്‍ അറിയിച്ചു.മാഞ്ചസ്റ്ററില്‍ അനൂപ് ജേക്കബിന്റെ സുഹൃത്തും യൂത്ത് ഫ്രണ്ട് മുന്‍ ഭാരവാഹിയുമായ ജിജി ചാരുപ്ലാവിന്റെ നേതൃത്ത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മനോജ് സി.ജെ,അലക്സ് വര്‍ഗീസ്, മാത്യൂസ് നാമ്മക്കുഴി, എബിന്‍, പോള്‍, ബിജോയ് തോമസ് തുടങ്ങി നിരവധി പിറവം നിവാസികള്‍ പങ്കെടുത്തു. അനൂപ് ജേക്കബിനും യു ഡി എഫ് സര്‍ക്കാറിനും തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല