ബര്‍മിംഗ്ഹാം: ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും സാക്ഷിയാകുന്ന യുകെയുടെയും യൂറോപ്പിന്റെയും വിശ്വാസ സംരക്ഷണത്തിനും നവീകരണത്തിനും വിശ്വാസ സമൂഹം ഹൃദയത്തില്‍ ഏറ്റെടുത്ത രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇത്തവണ നിരവധി സുവിശേഷ പ്രഘോഷകര്‍ പ്രഭാഷണങ്ങളും ശ്രുശ്രൂഷകളും നയിക്കും.
കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്ന ഫാ.സോജി ഓലിക്കല്‍, ഫാ.ജോമോന്‍ തൊമ്മാന എന്നിവര്‍ക്കൊപ്പം ഫാ.കുര്യാക്കോസ് പുന്നോലില്‍, ബ്രദര്‍ ജെയിംസ് കുട്ടി ചമ്പക്കുളം, ഡോ: അപ്പു സിറിയക് എന്നിവര്‍ വിവിധ ശ്രുശ്രൂഷ’കള്‍ക്ക് നേതൃത്വം നല്‍കും.
ബെതെല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് ധ്യാനം നടക്കുക. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, ആത്മീയ പങ്കുവെക്കല്‍, സാക്ഷ്യ ശ്രുശ്രൂഷ, കുട്ടികളുടെ പ്രത്യേക ധ്യാനം ഗാനശ്രുശ്രൂഷ എന്നിവയും ധ്യാനത്തിനോടു അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
വിലാസം:
Bethel Convention Centre
Kelvin Way
West Bromwich
B70 7JW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല