താല്‍ക്കാലിക ജോലികള്‍ ആരോഗ്യം തകര്‍ക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വെളിയില്‍ വരുന്നു. ബ്രിട്ടണിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും കുടിയേറ്റ സമൂഹത്തിനും അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എക്ണോമിക്സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വെളിയില്‍ വിട്ടത്. ശമ്പളം കുറവായിരിക്കുക, കുറഞ്ഞ സമയത്തിനിടയില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ആരോഗ്യത്തെ ബാധിക്കുന്നത്.
ഇപ്പോള്‍ ബ്രിട്ടണില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ജീവിക്കാന്‍ വേണ്ടിയുള്ള പണം സമ്പാദിക്കാന്‍ വളരെ കഷ്ടപ്പെട്ടാണ് പല വിദേശ വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നത്. എത്ര കഷ്ടപ്പെട്ടാലും കിട്ടുന്ന ശമ്പളം വളരെ കുറവാണെന്ന ചിന്ത ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്. അങ്ങനെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
താല്‍ക്കാലിക ജോലിക്കാരുടെ ശമ്പളത്തില്‍ അഞ്ച് ശതമാനം കുറവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വന്‍ മാനസിക പ്രശ്നമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്യരാജ്യ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത്. മില്യണ്‍ കണക്കിന് സ്ഥിരജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സമയത്തുതന്നെയാണ് ഈ പ്രശ്നങ്ങളും കത്തിനില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല