1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2012

ലിംക ദശാബ്ദി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ നിറപകിട്ടാര്‍ന്ന പരിപാടികള്‍. വര്ഷം മുഴുവന്‍ നീളുന്ന പരിപാടികളുടെ ഉത്ഘാടനവും നേഴ്സസ് ഡേ സെലിബ്രേഷനും മെയ്‌ 12ന്. ദശാബ്ദി ആഘോഷിക്കുന്ന ലിംകയുടെ ഈ വര്‍ഷത്തെ പ്രധാനപരിപാടികളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ചെയര്‍പേഴ്സണ്‍ ശ്രീ തമ്പി ജോസിന്റെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എന്നും മികവാര്‍ന്ന പരിപാടികള്‍ ലിവര്‍പൂള്‍ മലയാളികള്‍ക്ക് കാഴ്ച വച്ചിട്ടുള്ള ലിംക തികച്ചും ആകാംക്ഷ നല്‍കുന്ന പ്രോഗ്രാമുകളാണ് ഒരുക്കുന്നത്. ഇവയുടെ വിജയത്തിനായി സബ്-കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

ചെയര്‍പേഴ്സണ്‍ — ശ്രീ തമ്പി ജോസ്‌
വൈസ്‌ ചെയര്‍പേഴ്സണ്‍– ശ്രീമതി പ്രിന്‍സി സന്തോഷ്‌
ജനറല്‍ സെക്രെട്ടറി– ശ്രീ മനോജ്‌ വടക്കേടത്ത്
ജോയിന്റ് സെക്രെട്ടറി– ശ്രീ ബിജു പീറ്റര്‍
ട്രഷറര്‍ — ശ്രീ എബി മാത്യൂ
ജോയിന്റ് ട്രഷറര്‍- ശ്രീ ഡോയ് ഫിലിപ്പ്
ലെയ്സണ്‍ ഓഫീസര്‍– ശ്രീ തോമസ്‌ ജോണ്‍
കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍–ശ്രീ തോമസ്‌ കുട്ടി ഫ്രാന്‍സിസ്‌
സ്പോര്‍ട്സ്‌ കോര്‍ഡിനേറ്റര്‍– ശ്രീ ഡോണ്‍ പോള്‍
യൂത്ത്‌ ഫോറം കോര്‍ഡിനേറ്റര്‍– ശ്രീ ജയ്സണ്‍ ജോസഫ്‌
ലൈബ്രേറിയന്‍– ശ്രീ ബിനു മൈലപ്ര
ഫൈനാന്‍സ്‌ ഓര്‍ഗനൈസര്‍ — ശ്രീ രാജി മാത്യൂ
ഇന്റേണല്‍ ഓഡിറ്റര്‍– ശ്രീ ഫ്രാന്‍സിസ്‌ മറ്റത്തില്‍
അഡ്വൈസറി മെമ്പര്‍– ശ്രീ സ്റ്റസണ്‍ സ്റ്റീഫന്‍
എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍– ശ്രീ ജോസ്‌ കണ്ണന്‍കര,ജോര്‍ജ്‌
തോമസ്‌,അനില്‍ ജോര്‍ജ്‌,ചാക്കോച്ചന്‍ മത്തായി,ഡൊമനിക്
കാര്‍ത്തികപ്പള്ളില്‍,സിറിയക്‌ സ്റ്റീഫന്‍,ജേക്കബ്‌ വര്‍ഗീസ്‌,ബാബു
ജോസഫ്‌,ബിജു ജോണ്‍,ജോസ്‌ ടി ഔസേപ്പ്,ജോര്‍ജ്‌ജോസഫ്‌ തോട്ടുകടവില്‍
എന്നിവരാണ്

ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ ഇവയാണ്.

നേഴ്സസ് ഡേ സെലിബ്രേഷന്‍ –മെയ്‌ 12

ഷട്ടില്‍ ടൂര്‍ണമെന്റ് –ജൂണ്‍

ഓണം — ആഗസ്ത് 25

ചില്‍ഡ്രന്‍സ് ഫെസ്റ്റ് –നവംബര്‍ 10

അവാര്‍ഡ്‌ നൈറ്റ്‌ –നവംബര്‍ 24

ദശാബ്ദി ആഘോഷ സമാപനം– മാര്‍ച്ച് 2013

ദശാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യപരിപാടി ആയ നേഴ്സസ്
ഡേ മേയ്‌ മാസം 12 ആം തിയതിയാണ് ബ്രോഡ്‌ ഗ്രീന്‍ ഇന്റര്‍നാഷ്ണല്‍
സ്കൂളില്‍ വച്ച് ആഘോഷിക്കപ്പെടുന്നത്. വളരെ വിപുലമായി നടത്തപ്പെടുന്ന ഈ
പരിപാടിയിലേക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതിനു താല്പര്യമുള്ളവര്‍
ബന്ധപ്പെടുക.

പ്രിന്‍സി സന്തോഷ്‌-07723395772
ബിജു പീറ്റര്‍-07970944925
മനോജ്‌ വടക്കേടത്ത്-07828787332

(വാര്‍ത്തകള്‍ അയച്ചത്
ബിജു പീറ്റര്‍
വിന്നര്‍ ഒ ലിംക
ലിവര്‍പൂള്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.