ലിജു പാറത്തോട്ടാല്‍ (സെക്രട്ടറി,UKSTCF )
മിഡില്‍സ്ബ്രോ: യുണൈറ്റഡ് കിങ്ങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ഔദ്യോഗികമായ പ്രാര്‍ത്ഥന ലീഫ്ലെറ്റിന്റെ പ്രകാശന കര്‍മ്മം മിഡില്‍സ്ബ്രോയില്‍ വച്ച് നടത്തപ്പെട്ടു. മിഡില്‍സ്ബ്രോയിലെ സെന്റ് ജോസഫ് റോമന്‍ കാത്തലിക് ചര്‍ച്ചിലെ വികാരി റവ. ഫാ: പാട്രിക് കിയോ, പ്രാര്‍ത്ഥന ലീഫ്ലെറ്റുകള്‍ വെഞ്ചരിച്ചതിന് ശേഷം UKSTCF ന്റെ സെന്‍ട്രല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് നല്‍കികൊണ്ടാണ് ഔദ്യോഗികമായി പ്രകാശന കര്‍മ്മം നടത്തിയത്.
താമരശേരി രൂപതാ മെത്രാന്‍ റൈറ്റ്. റവ. ഫാ: റെമീജിയൂസ് ഇഞ്ചനാനിയില്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരത്തിലൊരു പ്രാര്‍ത്ഥനാ ലീഫ്ലെറ്റ് എല്ലാ മാര്‍ത്തോമാ കാത്തലിക്ക ഭവനങ്ങളിലേക്കും അയക്കേണ്ടതിന്റെ ഭാഗമായി
UKSTCFന്റെ സെന്‍ട്രല്‍ കമ്മറ്റി രൂപ കല്‍പന ചെയതത്. തിരു കുടുംബത്തോടുള്ള പ്രാര്‍ത്ഥന, മാര്‍ തോമാശ്ളീഹായോടുടുള്ള പ്രാര്‍ത്ഥന, വി. ഫ്രാന്‍സിസ് അസീസിയോടുള്ള പ്രാര്‍ത്ഥന എന്നിങ്ങനെ മൂന്ന്‍ പ്രാര്‍ത്ഥനകളാണ് ഇംഗ്ളീഷിലും മലയാളത്തിലും പ്രിന്റ് ചെയ്തിരിക്കുന്നത്.
വി. തോമാശ്ളീഹയിലൂടെ ലഭിച്ച ആത്മീയ വിശ്വാസ ദീപം അതിന്റെ പൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിച്ച് വരും തലമുറയിലേക്ക് പകര്‍ന്ന്‍ നല്‍കാനും ഇന്നാട്ടിലും ആ സുവിശേഷ ദീപ്തി പരത്തുവാനും ദൈവം അനുഗ്രഹിക്കുമെന്ന് UKSTCF ന്റെ ഓരോ കമ്മറ്റിയംഗങ്ങള്‍ക്കും ശിരസ്സില്‍ കൈകള്‍ വച്ചു കൊണ്ട് പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ച് കൊണ്ട് റവ. ഫാ: പാട്രിക് കിയോ ആശംസിച്ചു.
മാര്‍ തോമാശ്ളീഹായുടെ ക്രൂശിതനോടുള്ള സ്നേഹവും ആത്മ ചൈതന്യവും ഒട്ടും നഷ്ടപ്പെടുത്താതെയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള ദാഹം സ്വജീവിതത്തില്‍ പകര്‍ത്തി മുന്നേറുവാനും, അതോടൊപ്പം സമൂഹത്തിലെ
മൂല്യച്ഛ്യുതികളായ മദ്യപാനം, പുകവലി, ജഡികാസക്തി എന്നീ തിന്മകളില്‍ നിന്നെല്ലാം പൂര്‍ണ്ണമായി അകന്ന്‍ നിന്ന് കൊണ്ട് ആത്മ – മന – ശരീര വിശുദ്ധിയോടെ എല്ലാ കത്തോലിക്കര്‍ക്കും മാതൃകയായി ജീവിച്ച് മുന്നേറി
സുവിശേഷ സാക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ജീവിക്കുവാനും UKSTCFന്റെ എല്ലാ കേന്ദ്ര ഭാരവാഹികളെയും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നു ഫാ. പാട്രിക് കിയോ ആഹ്വാനം ചെയ്തു.
UKSTCF ന്റെ കേന്ദ്ര കമ്മറ്റിയംഗവും സീനിയര്‍ നേതാക്കളിലൊരുവനുമായ ജോസഫ് വര്‍ക്കി, ബഹുമാനപ്പെട്ട വൈദീകനും മറ്റെല്ലാവര്‍ക്കും നന്ദി പറഞ്ഞു ശേഷം നടന്ന UKSTCF ന്റെ കേന്ദ്ര കമ്മറ്റി യോഗത്തോടെ പരിപാടികള്‍
പര്യവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല