ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കു പിന്നാലെ അന്താരാഷ്ട്രകാര്യങ്ങളില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും റഷ്യയും ചൈനയും തീരുമാനിച്ചു. അഫ്ഗാനിസ്താന് വീണ്ടും തീവ്രവാദികളുടെ കേന്ദ്രമായി മാറാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ മോസ്കോയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ തീരുമാനിച്ചു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, ചൈനീസ് വിദേശകാര്യമന്ത്രി യാങ് ജിയേച്ചി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് എന്നിവരാണ് മോസ്കോയിലെ ‘റിക്’ ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഇറാന് ആണവപ്രശ്നം, സിറിയയിലെ പോരാട്ടം എന്നിവ സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്നും റിക് രാജ്യങ്ങള്‍ നിര്‍ദേശിച്ചു. അഫ്ഗാനിസ്താന്, സിറിയ, ഇറാന്, ഉത്തരകൊറിയയിലെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് രാഷ്ട്രീയസഹകരണം തുടര്‍ന്നുപോകാനും മൂന്നുരാജ്യങ്ങളും തീരുമാനിച്ചു. റിക് രാജ്യങ്ങളുടെ അടുത്ത ഉച്ചകോടിക്ക് 2013 ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല