പാചക എണ്ണയില്‍ വിമാനം പറത്തി ഒാസ്ട്രേലിയയിലെ ക്വാന്റാസ് എയര്‍വേയ്സ് ഓസ്ട്രേലിയന്‍ ചരിത്രത്തില്‍ ഇടം നേടി. ക്വാന്റാസിന്റെ വിമാനം സിഡ്നിയില്‍ നിന്ന് അഡലെയ്ഡ് വരെയാണ് സര്‍വീസ് നടത്തിയത്. ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജൈവ ഇന്ധനമുപയോഗിച്ച് ഒരു യാത്രാവിമാനം സര്‍വീസ് നടത്തുന്നത്.
പരമ്പരാഗത വ്യോമ ഇന്ധനത്തിനൊപ്പം പാചക എണ്ണയുടെ ഘടകം കൂടി ഉള്‍പ്പെടുത്തിയുളള ഇന്ധനമാണ് ഇതില്‍ പരീക്ഷിച്ചത്. കാര്‍ബണ്‍ വ്യാപനം തടയുന്നതിന് ഇത്തരം ഇന്ധനം കൂടുതല്‍ സഹായകരമാകുമെന്ന് ക്വാന്റാസ് എയര്‍വേയ്സിലെ ജോണ്‍ വലസ്ട്രോ അഭിപ്രായപ്പെട്ടു.
ഹൂസ്റ്റണില്‍ നിന്നാണ് ഇന്ധനം എത്തിച്ചതെന്നതിനാല്‍ ചരക്കുകൂലി കൂടി കണക്കാക്കുമ്പോള്‍ സാധാരണ ചെലവില്‍ നിന്ന് നാലിരട്ടിയോളം ചെലവിലാണ് വിമാനം പറത്തിയതെന്നും വലസ്ട്രോ സൂചിപ്പിച്ചു. ഇത്തരം ഇന്ധനം വ്യാപിപ്പിക്കുന്നതിന്റെ സാധ്യത വിലയിരുത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അഞ്ചു ലക്ഷം ഡോളര്‍ വിമാനക്കമ്പനിക്കു ധനസഹായം നല്‍കിയതായി ക്വാന്റാസ് സിഇഒ അലന്‍ ജോയ്സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല