‘മായാമോഹിനി’ക്കെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിത്രം നിറയെ ‘ഡബിള്‍ മീനിംഗ്’ ഡയലോഗുകളാണെന്നാണ്. മോഹിനിയായുള്ള ദിലീപിന്‍റെ ചില ചേഷ്ടകള്‍ വള്‍ഗറാണെന്നും ആരോപണമുണ്ടായി. “മായാമോഹിനിയെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ഡല്‍ഹി ബെല്ലിയെയും ഡേര്‍ട്ടി പിക്ചറിനെയും അഭിനന്ദിച്ചത്. ആ സിനിമകളിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെ ചില സിനിമകളിലും ടി വി പരിപാടികളിലും കാണുന്നത്ര വള്‍ഗാരിറ്റിയൊന്നും മായാമോഹിനിയിലില്ല. മായാമോഹിനിയില്‍ ഒരു പുരുഷന്‍ സ്ത്രീവേഷം കെട്ടിയതാണെന്ന് എല്ലാവര്‍ക്കും അറിയാം.
അതുകൊണ്ടുതന്നെ അതില്‍ വള്‍ഗാരിറ്റി ആരോപിക്കാന്‍ കഴിയില്ല. അതിലെ തമാശ ആസ്വദിച്ചാല്‍ പോരേ? മായാമോഹിനി ഒരു കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറാണ്. പിന്നെ, എന്‍റെ സിനിമകള്‍ വിമര്‍ശകരെ ലക്‍ഷ്യം വച്ച് ഉണ്ടാക്കുന്നതല്ല. ചിത്രം മോശമായിരുന്നു എങ്കില്‍ അത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ഇത്രയും തിരക്ക് ഉണ്ടാകുമായിരുന്നില്ല” – ദിലീപ് വ്യക്തമാക്കുന്നു.
“മായാമോഹിനിയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകളുടെ തിരക്ക് നിയന്ത്രിക്കാന്‍ രണ്ട് വാന്‍ നിറയെ വനിതാ പൊലീസുകാരെ ഇറക്കേണ്ട അവസ്ഥ വരെയുണ്ടായി. മഞ്ജു വാര്യര്‍ ഉള്‍പ്പടെ ഞാന്‍ കാണുന്ന, എനിക്ക് ചുറ്റുമുള്ള സ്ത്രീകള്‍ തന്നെയാണ് മായാമോഹിനിയാകാന്‍ എനിക്ക് പ്രചോദനം നല്‍കിയത്” – സിഫിക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കുന്നു. മായാമോഹിനിക്ക് ലഭിച്ച പ്രേക്ഷകാംഗീകാരം അടുത്ത പ്രൊജക്ടിനുള്ള പ്രചോദനമാണെന്നും പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉത്തരവാദിത്തം തുടര്‍ന്നും നിറവേറ്റുമെന്നും ഈ അഭിമുഖത്തില്‍ ദിലീപ് ഉറപ്പുനല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല