കോട്ടയം രൂപതയുടെ അസ്ഥിത്യത്തെ ആകെ ഉലച്ചുകൊണ്ടിരിക്കുന്ന എന്‍ഡോഗമി പ്രശ്നത്തില്‍ കോട്ടയം രൂപതയുടെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതായി മാഞ്ചസ്റ്റര്‍ ക്നാനായ കത്തോലിക് അസോസിയേഷന്‍ ഭാരവാഹികളായ ദിലീപ് മാത്യുവും, ബിജു കുളത്ത്തുംതലയും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
അബ്രഹത്തിന്റെയും ഇസഹക്കിന്റെയും യോക്കൊബിന്റെയും പൈത്രകം പേറുന്ന ക്നാനായ സമൂഹത്തിന്റെ സിരകളില്‍ പടരുന്ന തനിമയുടെയും ഒരുമയുടെയും സംസ്കാരത്താല്‍ പ്രചോദനം ഉള്‍ക്കൊണ്ടു ഇന്നും ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ കഴിഞ്ഞ പതിനേഴു നൂറ്റാണ്ട് കാലമായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ആചാരാനുഷ്ടാനങ്ങളില്‍ വെള്ളം ചേര്‍ക്കുവാന്‍ ആരെയും അനുവദിക്കുവാന്‍ കഴിയുകയില്ല.
1911ല്‍ വിശുദ്ധ പത്താം പീയൂസ് മാര്‍പ്പാപ്പ തെക്കുംഭാഗര്‍ക്കായി നല്‍കിയ കോട്ടയം വികരിയത്ത് എക്കാലവും അവര്‍ക്ക് മാത്രമായ സഭ സംവിധാനമായി തുടരേണ്ടത് ഓരോ ക്നാനായ സമുദായ അംഗത്തിന്റെയും അവകാശമാണെന്ന് നാമോരോരുത്തരും മനസ്സിലാക്കേണ്ട്തിന്റെ ആവശ്യകത എത്രയോ വലുതാണെന്ന് ഈ ഘട്ടത്തില്‍ നാം വിലയിരിത്തുന്നത് നന്നായിരിക്കും. ജന്മം കൊണ്ടല്ലാതെ ഒരു വ്യക്തിക്കും ക്നാനയക്കാരന്‍ ആകുവാന്‍ സാധിക്കുകയില്ല കാരണം യേശു, നെഹെമിയ തുടങ്ങിയ പ്രവാചകന്‍ മാരിലൂടെ ദൈവം തെരഞ്ഞെടുത്ത സങ്കരമില്ലാത്ത ഇസ്ശ്രയേല്‍ ഗോത്രത്തിന്റെ അവശേഷിക്കുന്ന കണ്ണിയായ ഈ സമൂഹത്തെ അതിന്‍റെതായ പവിത്രതയില്‍ നില നിര്‍ത്തേണ്ടത് ഇന്ന് ഈ സമൂഹത്തെ നയിക്കുന്നവരുടെ കടമയും കര്‍ത്തവ്യവും ആണെന്ന് ബോധം അരമനയിലിരുന്നു ആക്ജ്ഞാപിക്കുന്നവര്‍ക്ക് ഉണ്ടാവണം.
ജോയി മുപ്രപ്പള്ളി, ബാബു പൂഴിക്കുന്നേല്‍, ഷൈജു ഓട്ടപ്പള്ളി തുടങ്ങിയ പ്രഗല്‍ഭര്‍ നയിക്കുന്ന ക്നാനായ കത്തോലിക് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ആരുടെ മുന്നിലും തലകുനിക്കാതെ, നമ്മുടെ പാരമ്പര്യ ആചാര അനുഷ്ടാനങ്ങള്‍ ആരുടെ മുന്നിലും അടിയറവു വയ്ക്കാതെ ക്നാനായ തനിമയും വ്യക്തിത്യവും കാത്തുസൂക്ഷിക്കുന്നതിന് നടത്തുന്ന ഈ അര്‍പ്പണ സമരത്തിന് എംകെസിഎ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല