ആറു മാസം പ്രായമായ കുട്ടി എന്തൊക്കെ ചെയ്യും? കൂടിയാല്‍ നമ്മളെ നോക്കി ചിരിച്ചു സംസാരിക്കുവാന്‍ ശ്രമിക്കുമായിരിക്കും അല്ലെ? എങ്കില്‍ അല്ല. മൊസാര്‍ട്ട് തന്റെ മൂന്നാമത്തെ വയസിലാണ് കിന്നരപ്പെട്ടി വായിച്ചു തുടങ്ങിയത്. സ്റ്റെഫിഗ്രാഫ് നാല് വയസില്‍ ടെന്നിസ് കളിച്ചു തുടങ്ങി. പാബ്ലോ പിക്കാസോ തന്റെ ഒന്‍പതാം വയസില്‍ തന്നെ അന്താരാഷ്ടനിലവാരമുള്ള ചിത്രം വരച്ചു. ഇവര്‍ എല്ലാം തന്നെ ഇന്നത്തെ ചരിത്രത്തില്‍ സ്വന്തം പേര് ചേര്‍ത്തുവച്ചവരാണ്. അങ്ങിനെ ആണ് എങ്കില്‍ സ്വയം ടോയിലറ്റില്‍ പോയി വരാന്‍ അറിയുന്ന സ്വന്തമായി ഓര്‍ക്കസ്ട്ര നടത്തുന്ന ആറുമാസം മാത്രം പ്രായമായ കുട്ടി എവിടെ എത്തിച്ചേരും?
ഈ ചെറു പ്രായത്തില്‍ ഇത്രയും ബുദ്ധി വികാസമുള്ള കുട്ടി ഗവേഷകര്‍ക്ക് അത്ഭുതമാണ്. ഭക്ഷണം കഴിക്കുവാനായി ചോദിക്കുന്നതിനും,മറ്റു ഭാഷകള്‍ മനസിലാക്കുന്നതിനും ഭാവനയില്‍ ഒരു ഓര്‍ക്കസ്ട്ര നടത്തുന്നതിനും കുട്ടികള്‍ മൂത്രമൊഴിക്കുന്ന പാത്രം ഉപയോഗിക്കുന്നതിനും ഇവള്‍ക്ക് കഴിയും. ഇസബല്ല ഒനിസിയുക് എന്ന ആറു മാസം പ്രായമായ കുഞ്ഞാണ് ലോകത്തിനു അതിശയമാകുന്നത്.
ഇവളുടെ പ്രായത്തിലെ മിക്കവാറും കുട്ടികള്‍ പാവകുട്ടികള്ക്കൊപ്പവും കളിക്കുമ്പോള്‍ ഈ കുഞ്ഞ് സ്വയം കാര്യങ്ങള്‍ ചെയ്യുന്നതിനാണ് താല്പര്യം കാട്ടിയത്. മിക്കവാറും കുട്ടികള്‍ 32മാസം കഴിഞ്ഞതിനു ശേഷമാണ് നാപ്പികളില്‍ നിന്നും മോചനം തേടുക തന്നെ. എന്നാല്‍ ഇവള് സ്വന്തമായി തന്റെ പോട്ടി ഉപയോഗിക്കുന്നു. വിശന്നാല്‍ ഭക്ഷണം ചോദിക്കുന്നു. അമ്മയായ രെലുകയുടെ മാതൃഭാഷയായ റോമാനിയന്‍ ഭാഷ പോലും ഈ കുട്ടി ചെറിയ രീതിയില്‍ മനസിലാക്കുന്നുണ്ട്.
ഈ കഴിവുകള്‍ നഷ്ടപ്പെടുമോ എന്നുള്ള ഭയം മൂലം ഇവളെ നഴ്സറിയില്‍ പോലും വിടുന്നില്ല മാതാപിതാക്കള്‍. ഇവളെ ഗര്‍ഭിണിയായി ഇരിക്കുമ്പോള്‍ തന്നെ ഒരുപാട് മൊസാര്‍ട്ട് സംഗീതം അമ്മ കേള്‍ക്കുമായിരുന്നു എന്ന് പറയുന്നു. തന്റെ മകള്‍ ഒരു ജീനിയസ് ആണ് എന്ന് തന്നെയാണ് ഈ മാതാപിതാക്കള്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. പാലിനായി എഹ് എന്നും ടോയിലറ്റില്‍ പോകുന്നതിനു ബൂബൂ എന്നുമാണ് കുട്ടി പറയുന്നതെന്ന് അച്ഛന് ഫിന്(45) അറിയിച്ചു. ഓരോ കാര്യങ്ങളോടുമുള്ള ഈ കുഞ്ഞിന്റെ പ്രതികരണം അത്ഭുതാവഹം തന്നെയെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല