തെന്നിന്ത്യന്‍ നടി ഖുശ്ബു മലയാള സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ദിലീപ് ആയിരിക്കും ഖുശ്ബു നിര്‍മ്മിക്കുന്ന സിനിമയില്‍ നായകനാകുകയെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ സിനിമ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത ഖുശ്ബു സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ തിരക്കുള്ള ദിലീപിന്റെ ഡേറ്റ് കിട്ടുക പ്രയാസമാണെന്നും ഖുശ്ബു പറഞ്ഞു.
ദിലീപും ഖുശ്ബുവും ഒന്നിച്ച മിസ്റ്റര്‍ മരുമകന് അണിയറയില്‍ ഒരുങ്ങുകയാണ്. ഖുശ്ബുവിന്റെ അസൌകര്യങ്ങളെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയതിനാലാണ് മിസ്റ്റര്‍ മരുകന് പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നത്. ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന് നടന് ദിലീപ് ഒരു ചാനല്‍ അഭിമുഖത്തില്‍ അറിയിച്ചിരുന്നു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ മുമ്പ് ദിലീപും ഖുശ്ബുവും ഒന്നിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല