1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2012

അതെ. ബ്രിട്ടന്‍ ഇന്ന് വില്പനയ്ക്കായി വച്ചിരിക്കയാണ്. ബ്രിട്ടനിലെ പകുതിയില്‍ കൂടുതല്‍ കമ്പനികള്‍ ഇന്ന് വിദേശശക്തികളുടെ കയ്യിലാണ്. ബ്രിട്ടണിന്റെ പേര് ഉയര്‍ത്തിക്കാട്ടിയ പല കമ്പനികളും ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളതും നടത്തികൊണ്ടിരിക്കുന്നതും മറ്റു രാജ്യങ്ങളിലെ വമ്പന്മാരാണ്. ഇന്നത്തെ ലണ്ടന്‍ സന്ദര്‍ശിക്കുന്ന ഏതൊരു വിദേശസഞ്ചാരിയെയും ആകര്‍ഷിക്കുന്ന ചുവപ്പന്‍ ഡബിള്‍ ഡെക്കര്‍ ബസുകളും ബൂട്സ് കമ്പനിയും സാവോയ്,ഫോര്‍ട്ട്‌നം &മാസണ്‍ തുടങ്ങിയ കമ്പനികളും ഇന്ന് വിദേശ ശക്തികളുടെ കീഴിലാണ്.

ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഇപ്പോള്‍ ഏറ്റെടുത്തു നടത്തുന്നത് ജര്‍മ്മന്‍ കമ്പനിയാണ്. ബൂട്സ് ഇറ്റാലിയന്‍ കമ്പനിയുടെ കൈകളിലാണ് 2007മുതല്‍. ഫോര്‍ട്ട്‌നം &മാസണ്‍ കനേഡിയകാരുടെ കൈകളിലാണ്. ഹാരോള്‍ഡ്സ് വാങ്ങിയത് ഒരു ഖത്തര്‍ കമ്പനിയാണ്. ഡോര്‍ചെസ്റ്റര്‍ ബ്രൂണൈ അടിസ്ഥാനപ്പെടുത്തിയും ബ്രിട്ടനിലെ എയര്‍പോര്‍ട്ടുകള്‍ സ്പാനിഷ് ശക്തികളുടെയും കൈകളിലാണ്.

ബ്രിട്ടനിലെ ജനങ്ങള്‍ പോലും ഇത് പലപ്പോഴും അറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞ ഭാവം കാട്ടുന്നില്ല. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി ബ്രിട്ടന്‍ തങ്ങളുടെ സ്വന്തം മുതല്‍ വില്‍ക്കുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ല. പലപ്പോഴും ഇതേ രീതിയിലുള്ള വില്പനകള്‍ വാര്‍ത്തകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുകയാണ്. തങ്ങളുടെ പാരമ്പര്യ സ്വത്തു കൈവിട്ടു പോകുന്നതില്‍ സര്‍ക്കാരിനോ ജനങ്ങള്‍ക്കോ യാതൊരു വേവലാതിയുമില്ല.

ചരിത്രം പരിശോധിക്കുമ്പോള്‍ എന്നാല്‍ തിരിച്ചായിരുന്നു ബ്രിട്ടന്‍ രുചി എന്ന് നമുക്ക് മനസിലാക്കാം. ഒരിക്കല്‍ വൈദ്യുതിയും ഗ്യാസും ലോകത്തിനായി നിര്‍മ്മിച്ചിരുന്ന ഐ.സി.ഐ.എന്ന വന്‍ കമ്പനിയുടെ ഉടമസ്ഥത ബ്രിട്ടനില്‍ നിക്ഷിപ്തമായിരുന്നു. 2009ല്‍ ബ്രിട്ടന്‍ കമ്പനികളില്‍ നിന്ന് വിദേശ കമ്പനികള്‍ 30ബില്ല്യന്‍ വരെ നേടി. ഇത് 2010ല്‍ 54.5ബില്ല്യന്‍ ആയി മാറുകയും ചെയ്തു. യു.കെ.യുടെ സ്വകാര്യാവകാശത്തില്‍ 39% വരെ ഇപ്പോള്‍ വിദേശകമ്പനികളുടെ കയ്യിലാണ്. യു.എസില്‍ ഇത് 11.8% വും ജപ്പാനില്‍ 3.7%ഉം യൂറോപ്യന്‍ യൂണിയനില്‍ 13.7% മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.