മതവിശ്വാസം നല്ലതാണ്. പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നത് പോലെ അധികമായ മതവിശ്വാസവും ഒടുവില്‍ ജോലികളഞ്ഞു. വൈന്‍ കുപ്പി ടാക്സികാറില്‍ കയറ്റി എന്ന കുറ്റമാരോപിച്ചിട്ടാണ് മുസ്ലിം മതവിശ്വാസിയായ ഡ്രൈവര്‍ യാത്രക്കാരായ കുടുംബത്തെ പേര് വഴിയിലാക്കിയത്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. തുറക്കാതിരുന്ന വൈന്‍ക്കുപ്പി തന്റെ മത വിശ്വാസങ്ങള്‍ക്കെതിരെയാണ് എന്ന് പറഞ്ഞിട്ടായിരുന്നു ഇറക്കി വിടല്‍ സംഗതി അരങ്ങേറിയത്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ഹാമിലാണ് സംഭവം നടന്നത്. അഡ്രിയാന്‍ കാര്‍ട്ട്റൈറ്റ് (46) തന്റെ കുടുംബത്തെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനായിട്ടായിരുന്നു ടാക്സി വിളിച്ചത്. അഞ്ചു മിനിറ്റ് സമയത്തെ യാത്രക്ക് പോലും സമ്മതം മൂളാതെയാണ് ഇരുപതുകാരനായ മുസ്ലിം ഡ്രൈവര്‍ മൂടി തുറക്കാത്ത വൈറ്റ് വൈന്‍ കുപ്പിയുടെ പേരില്‍ ഇവരെ നാട് റോഡില്‍ ഇറക്കിവിട്ടത്.
കാറില്‍ കയറിയ തന്നോട് വൈന്‍ കുപ്പി കണ്ടു ഡ്രൈവര്‍ ഇത് മദ്യമാണ് എന്ന് ചോദിക്കുകയാണ് ഉണ്ടായത് എന്ന് അഡ്രിയാന്‍ ഓര്‍ക്കുന്നു. അതെ എന്ന ഉത്തരത്തില്‍ ക്ഷമിക്കണം ഇതെന്റെ മത വിശ്വാസത്തിനു എതിരെയാണ് എന്നും നിങ്ങളെ ഈ ടാക്സിയില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കില്ല എന്നും ഡ്രൈവര്‍ വ്യക്തമാക്കി. ഒരു വാഗ്വാദത്തിന് തയ്യാറല്ലാതിരുന്നതിനാല്‍ മാത്രമാണ് അഡ്രിയാന്‍ കാറിനു പുറത്തിറങ്ങിയത്. ഇത് പോലുള്ള വിശ്വാസങ്ങള്‍ നല്ലതല്ല എന്നല്ല മരിച്ചു കടുംപിടുത്തങ്ങള്‍ തനിക്ക് അംഗീകരിക്കുവാന്‍ കഴിയില്ല എന്നാണ് അഡ്രിയാന്റെ നിലപാട്.
അന്ന് ഉച്ചക് താന്‍ കഴിച്ചത് മുസ്ലിം വിശ്വാസമനുസരിച്ച് നിരോധിച്ച ഇറച്ചിയായിരുന്നു എങ്കില്‍ ഇതേ രീതിയില്‍ തന്നെ ആകുമോ മതവിശ്വാസികളുടെ പ്രതികരണം എന്ന് അഡ്രിയാന്‍ ചോദിക്കുന്നു. മറ്റുള്ളവരോടുള്ള ബഹുമാനം ലവലേശമില്ലാത്തവരാണ് ഇതേ രീതിയില്‍ പെരുമാറുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു ശേഷം അദ്ദേഹം ഈ നടപടിക്കെതിരെ പരാതിയുമായി മുന്നോട്ടു പോയി. വെറും മുപ്പതു മിനിട്ടുകള്‍ക്കകം പ്രതിയെ കണ്ടെത്തുകയും പ്രതിയുടെ പ്രവര്‍ത്തി ന്യായീകരിക്കുവാന്‍ ആകില്ലെന്നും ടാക്സി സംഘടനയുടെ ചെയര്‍മാനായ ഫസല്‍ റഹിം അറിയിച്ചു. അഡ്രിയാനു ഉണ്ടായ അസൌകര്യത്തിനു മാപ്പ് ചോദിക്കുവാന്‍ ടാക്സി കമ്പനി മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല