വ്യഭിചാര അപകീര്‍ത്തിക്കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബാരക്ക് ഒബാമയുടെ രഹസ്യാന്വേഷണ സംഘത്തിലെ പന്ത്രണ്ടോളം പേരെ തിരികെ അയച്ചതായി റിപ്പോര്‍ട്ട്. കൊളംബിയയില്‍ പ്രസിഡന്റിനെ സംരക്ഷിച്ചു കൊണ്ടിരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഉദ്യോഗസ്ഥര്‍ തങ്ങിയിരുന്ന ഹോട്ടലില്‍ വച്ച് വന്‍തോതില്‍ മദ്യപിച്ചിരുന്നു എന്നും ആരോപണം ഉണ്ട്. ഇവര്‍ക്ക് വ്യഭിചാരികളുമായി ബന്ധം ഉണ്ട് എന്ന് മുന്‍പു തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
കരിബെ എന്ന ഹോട്ടല്‍ ആയിരുന്നു വൈറ്റ്‌ഹൗസ് ജീവനക്കാരെയും പ്രസ് അധികൃതരെയും സ്വീകരിച്ചത്. ഒരു ആഴ്ച്ചക്ക് മുന്‍പ് തന്നെ സുരക്ഷാഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധിക്കുവാനെന്ന പേരില്‍ എത്തുകയും മുറിയില്‍ താമസിച്ചു മദ്യപിച്ചു ആസ്വദിക്കുകയുമായിരുന്നു എന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. വ്യാഴാഴ്ച ഏജന്റുമാര്‍ ഹോട്ടല്‍ വിടുകയായിരുന്നു എന്ന് ജീവനക്കാരന്‍ വ്യക്തമാക്കുന്നു. അതായത് ഒബാമ വരുന്ന ദിവസത്തിന് ഒരു ദിവസം മുന്‍പ് മാത്രം.
ഈ ആഴ്ചയില്‍ മറ്റു സംസ്കാരിക രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് ഒബാമ വരും എന്ന് തീരുമാനിക്കപ്പെട്ടിരുന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. കുറഞ്ഞത് ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ എങ്കിലും വേശ്യകളുമായി ബന്ധം പുലര്‍ത്തിയതിനു പിടിക്കപ്പെട്ടിട്ടുണ്ട് എന്ന് വിദഗ്ദ്ധര്‍ അറിയിക്കുന്നു. ഇത് ഒബാമയുടെ സാമ്പത്തിക ട്രേഡ് അജണ്ടയുടെ പ്രഖ്യാപനത്തിനു കരിനിഴല്‍ വീഴ്ത്തും എന്നതില്‍ സംശയം വേണ്ട. സംഭവത്തിനെതിരെ ഇത് വരെ വൈറ്റ്‌ഹൗസ് പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല