ഭാര്യയെ നൂറു തവണക്കു മുകളില്‍ ആക്രമിച്ച് കൊലപ്പെടുത്തിയ മനോരോഗിയായ ഭര്‍ത്താവിനെ ഒടുവില്‍ കോടതി വെറുതെ വിട്ടു. തന്റെ ഭാര്യയായ സര്വതിനെ ഭര്‍ത്താവായ ഫറൂക്ക് മാലിക് ഏകദേശം നൂറ്റി ഇരുപതു പ്രാവശ്യം മുറിവേല്‍പ്പിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ മാനസിക രോഗത്തിന് അടിമയായ ഇദ്ദേഹം അറിഞ്ഞു കൊണ്ടല്ല ഇത് ചെയ്തത് എന്ന് കോടതി വിശ്വസിക്കുന്നു. അറുപത്തിയാറുകാരനാണ് ഫറൂക്ക്. ഇപ്പോള്‍ ഇദ്ദേഹം സ്വന്തം സഹോദരനൊപ്പം ജീവിക്കുകയാണ്.
ഇദ്ദേഹത്തിന്റെ അസുഖം ഭേദമായി എന്നും ഇപ്പോള്‍ അദ്ദേഹം അപകടകാരിയല്ല എന്നും കോടതി പറയുന്നു. ഇദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങളാണ് ഈ കുഴപ്പങ്ങള്‍ എല്ലാം ഉണ്ടാക്കിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനു ശേഷമാണ് കോടതി ഇദ്ദേഹത്തെ വെറുതെ വിടുവാന്‍ തീരുമാനിച്ചത്. ഡോക്റ്റര്‍മാരുടെ അഭിപ്രായപ്രകാരം ഇദ്ദേഹം ഇപ്പോള്‍ സ്വയം നിയന്തിക്കുവാന്‍ കഴിവുള്ള വ്യക്തിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
രണ്ടു കുട്ടികളുടെ അച്ഛനാണ് മാലിക്. ഇദ്ദേഹം കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വിദഗ്ദ്ധ ചികിത്സയില്‍ ആയിരുന്നു. ഇദേഹം വീണ്ടും മാനസിക പ്രശ്നങ്ങളിലേക്ക് മടങ്ങി പോകാതിരിക്കുന്നതിനാണ് ഇദ്ദേഹത്തെ വെറുതെ വിടുന്നത് എന്ന് ജഡ്ജി വ്യക്തമാക്കി. ഇദ്ദേഹത്തിനു വേണ്ട ശ്രദ്ധ കുടുംബം നല്‍കേണ്ടത് ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍കാരനാണ് മാലിക്. സ്വന്തം പ്രവൃത്തികളില്‍ ഇദ്ദേഹത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെയുണ്ടായിരുന്ന കൊലപാതകുറ്റം മാനസിക പ്രശ്നം എന്ന പേരില്‍ തള്ളിപ്പോയതു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല