ചാരിത്ര്യ പ്രസംഗമാണ് കഴിഞ്ഞ രണ്ട്ടാഴ്ചയായി യു കെ മലയാളികളുടെ പ്രധാന സംസാരവിഷയം.അബര്‍ദീന്‍ മുതല്‍ പോര്‍ട്സ്മൌത്ത് വരെ എവിടെച്ചെന്നാലും ആളുകള്‍ക്ക് ഇതിനെക്കുറിച്ചേ പറയാനുള്ളൂ. എന്താണ് ഈ ചാരിത്ര്യ പ്രസംഗം…ആരാണ് പ്രസംഗം നടത്തിയത് ..അതോ ആരെങ്കിലും വെറുതെ പറയുന്നതാണോ ? എങ്ങിനെയാണ് ഈ പ്രസംഗം നടത്തുന്നത് ..എന്നിങ്ങനെ നീണ്ടു പോകുന്നൂ ..ഞാനടക്കമുള്ള മലയാളി മാമന്മാരുടെ സംശയങ്ങള്‍.
പഠിക്കാന്‍ വിട്ട കാലത്ത് നാട്ടുകാരുടെ മാവേല് എറിഞ്ഞും വട്ടു കളിച്ചും നൂണ്‍ഷോ കണ്ടും നടന്നതിനാല്‍ പ്രസംഗം പോയിട്ട് ഒരു സമൂഹ ഗാനം പോലും പഠിക്കാന്‍ ഈയുള്ളവന് അവസരം കിട്ടിയിട്ടില്ല.സ്കൂള്‍ വാര്‍ഷികത്തിന് കട്ടന്‍ ബീഡിയും വലിച്ച് ഏറ്റവും പുറകിലത്തെ നിരയില്‍ ഇരുന്നുകൊണ്ട് കുറുക്കനെ അനുകരിച്ചത് മാത്രമാണ്
കലാരംഗവുമായി കഷ്ട്ടകാലന് ആകെയുള്ള ആത്മബന്ധം..
അങ്ങിനെ തലയില്‍ കിഡ്നി കുറവുള്ള ഞാന്‍ എങ്ങിനെ പ്രസംഗം പഠിക്കും എന്ന് കൂലങ്കക്ഷമായി മറിച്ചും തിരിച്ചും ആലോചിച്ചിരിക്കുമോഴാണ് കോട്ടയത്തെ അന്തി പ്പത്രാധിപരുടെ വകയായി പുതിയ ചാരിത്ര്യ പ്രസംഗം അച്ചടിച്ച് വന്നത്.ഉള്ളത് പറയാമല്ലോ ഈയുള്ളവന് എന്താഗ്രഹിച്ചാലും വെറും മണിക്കൂറുകള്‍ക്കുള്ളില്‍ സാധിച്ചു തരുന്നയാളാണ് ഈ ബ്രിട്ടിഷ് നന്ദകുമാര്‍..ശരിക്കും നമ്മള് ഇരട്ട പെറ്റതാണോ എന്ന് ഇപ്പോള്‍ സംശയം തോന്നുന്നു സാര്‍ …
ഇനിമേല്‍ യു കെയിലെ മലയാളി അസോസിയേഷനുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല എന്നാണ് മഞ്ഞപ്പത്രാധിപരുടെ പുതിയ പ്രഖ്യാപനം.ഇത്രയും നാള് നടത്തിയ ചീഞ്ഞ കളികളില്‍ ലജ്ജ തോന്നുന്നുവെന്നും ഈ പെറട്ടു നാടകം അവസാനിപ്പിക്കുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പത്രം തുടങ്ങിയ കാലം മുതല്‍ അസ്സോസിയെഷനുകളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ വെണ്ടക്ക അക്ഷരത്തില്‍ പ്രസിദ്ധീകരിച്ച് കുന്നായ്മ പരത്തിയാണ് ആശാന് പ്രചാരം നേടിയത്.ഏറ്റവും ഒടുവില്‍ യുക്മയെ പൊളിക്കാന്‍ ഇഷ്ട്ടന് നടത്തിയ തറവേലകള്‍ പൊളിഞ്ഞതിന് യു കെയിലെ ഓരോ മലയാളികളും സാക്ഷികളാണ്.ഒരവസരത്തില്‍ യുക്മയെ സംബന്ധിച്ച വാര്‍ത്തകള്‍ നല്കാന് പോലും വിസമ്മതിച്ചയാളാണ് ഈ മാന്യദേഹം.
എന്തായാലും സംഘടനകളെ തമ്മിലടിപ്പിക്കാനും പിളര്‍ത്താനും കച്ച കെട്ടി നടന്ന കോട്ടയംകാരന് ഇപ്പോള്‍ പുണ്യവാളന് ആകാന്‍ ശ്രമിക്കുന്നതില്‍ ഈയുള്ളവന് അങ്ങേയറ്റം സന്തോഷമുണ്ട്. എന്നാല്‍ ഈ മാനസാന്തരത്തിന് കാരണം മുന്‍ നിരയിലെക്കുയരുന്ന മറ്റു ചില മാധ്യമങ്ങളുടെ നിലപാടാണെന്നാണ് പിന് വര്‍ത്തമാനം.
ആരെന്തു പറഞ്ഞാലും മുന്‍പ് പറഞ്ഞ് മാത്രം കേട്ടിട്ടുള്ള ചാരിത്ര്യ പ്രസംഗം നേരിട്ട് വായിച്ചറിഞ്ഞതിലുള്ള ആത്മ നിര്‍വൃതിയിലാണ് കഷ്ട്ടകാലന്.യു കെ മലയാളികളെ രോമാഞ്ച കഞ്ചുകമണിയിക്കുന്ന ഇങ്ങിനെയുള്ള
ഗിരിപ്രഭാഷണങ്ങള്‍ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട് തല്ക്കാലം നിര്‍ത്തുന്നു.
ചാരിതാര്ത്യപൂര്വ്വം – കഷ്ട്ടകാലന്
വാല്‍ക്കഷണം
ബിനാമി സൈറ്റിന്റെ റാങ്കിംഗ് കൂട്ടിയതിന്റെ രഹസ്യവും ഒപ്പം സ്വന്തം സൈറ്റിന്റെ യഥാര്‍ത്ഥ വായനക്കാരുടെ എണ്ണവും യു കെ മലയാളികളെ അറിയിച്ച കോട്ടയം സാറിന്റെ അതിബുദ്ധിക്ക് മുന്നില്‍ ഈയുള്ളവന് ശിരസു നമിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല