എം ടി വാസുദേവന്‍ നായരും ഹരിഹരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഏഴാമത്തെ വരവ്. ഇന്ദ്രജിത്തും നരേനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. ചിത്രത്തില്‍ നരേന് ഒരു ചരിത്രഗവേഷകനെ അവതരിപ്പിക്കുന്നുവെന്നതാണ് ഏഴാമത്തെ വരവിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത.
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വംശപാരമ്പര്യ ഗവേഷകനെയാണ് നരേന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തില്‍ കഥ പറയുന്നതെന്ന് സംവിധായകന് ഹരിഹരന് വ്യക്തമാക
എം ടിയുമായി ചേര്‍ന്ന് മുമ്പ് ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഒരു ചെറുചിത്രമായാണ് ഏഴാമത്തെ വരവ് ഒരുക്കുകയെന്ന് ഹരിഹരന് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരിക്കും ചിത്രത്തൈന്റെ സന്ദേശമെന്നും സംവിധായകന് പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ ഗ്രാന്‍ഡ്മാസ്റ്റര്‍ ആണ് നരേന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാമണിയാന് നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല