1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2012

സിനിമയില്‍ നിന്നു പ്രസവാവധി എടുത്ത ഐശ്വര്യാ റായ് അടുത്തെങ്ങും വെളളിത്തിരയിലേക്കു മടങ്ങിയെത്തില്ലെന്നു റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ ഉടന്‍ മടങ്ങിയെത്തുന്നു എന്നു കഴിഞ്ഞ ദിവസം വരെ വന്നിരുന്ന വാര്‍ത്തകള്‍ക്കു വിരാമമായി. സിനിമക്കാരും മാധ്യമങ്ങളും പ്രേക്ഷകരും ഐശ്വര്യയുടെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

ഐശ്വര്യ ഉടനെങ്ങും രണ്ടാവരവിനില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. കാരണം മറ്റൊന്നുമല്ല, അധികം വൈകാതെ തന്നെ ആഷ് രണ്ടാമതും അമ്മയാകാന്‍ തയാറെടുക്കുന്നുവത്രേ! വയസു നാല്‍പ്പതിനോടടുക്കുന്നതിനാല്‍ അടുത്ത കുഞ്ഞിന്റെ കാര്യം അധികം വൈകിപ്പിക്കേണ്ടന്നാണത്രേ ബച്ചന്‍ കുടുംബത്തിന്റെ തീരുമാനം.

ഐശ്വര്യയുമായും ബച്ചന്‍ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ വാര്‍ത്തയ്ക്കു വിശ്വാസ്യത ഏറുന്നു. ബച്ചന്റെ കുടുംബവീടായ ജല്‍സയില്‍ മകള്‍ ആരാധ്യ ബച്ചന്റെ കാര്യങ്ങള്‍ നോക്കി നടത്തുകയാണിപ്പോള്‍ ഐശ്വര്യാ റായി.

ബോളിവുഡ് നടീനടന്മാരായാ ജെനീലിയ ഡിസൂസയുടെയും റിതേഷ് ദേശ്മുഖിന്റെയും വിവാഹസത്കാരത്തില്‍ പങ്കെടുക്കുക്കാന്‍ മാത്രമാണു പ്രസവശേഷം ഐശ്വര്യ പുറത്തുവന്നത്. അല്പം നന്നായി തടിച്ച ഐശ്വര്യയെ പ്രസവശേഷം അന്നാണ് ആരാധകര്‍ ആദ്യമായി കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.