നാലുദിവസമായി സിറിയയില്‍ നിലവിലുള്ള വെടിനിര്‍ത്തലിനു മേല്‍നോട്ടം വഹിക്കാനായി യുഎന്‍ നിരീക്ഷകരെ അയയ്ക്കുന്നു. ആദ്യഘട്ടമായി അഞ്ചു നിരീക്ഷകര്‍ ഡമാസ്കസിനു തിരിച്ചു. നിരീക്ഷകരെ സ്വാഗതം ചെയ്യുന്നതായി ബഷാര്‍ അല്‍ അസാദിന്റെ സര്‍ക്കാര്‍ അറിയിച്ചു. നിരീക്ഷകര്‍ ഇന്നു ജോലി ആരംഭിക്കുമെന്നു യുഎന്നിന്റെ പ്രത്യേക ദൂതനായ കോഫി അന്നന്റെ വക്താവ് അഹമ്മദ് ഫൌസി വ്യക്തമാക്കി.
നിരീക്ഷകരെ അയയ്ക്കാന്‍ രക്ഷാസമിതിയാണ് തീരുമാനിച്ചത്. നേരത്തെ സിറിയയ്ക്ക് എതിരായ പ്രമേയം വീറ്റോ ചെയ്ത റഷ്യയും ചൈനയും ഇത്തവണ അനുകൂലമായാണു വോട്ടുചെയ്തത്.
നിരീക്ഷകര്‍ എത്തുന്നതിനു മുമ്പ് സൈന്യം വിവിധ നഗരങ്ങളില്‍ പ്രക്ഷോഭകര്‍ക്കു നേരേ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരിനെതിരേ സമരം നടത്തുന്ന ഭീകരരെ അമര്‍ച്ച ചെയ്യുമെന്നു അസാദ് ഭരണകൂടം പ്രഖ്യാപിച്ചത് വെടിനിര്‍ത്തലിന്റെ ആയുസിനെക്കുറിച്ച് സംശയം ജനിപ്പിച്ചിട്ടുണ്െടന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന അസാദ് വിരുദ്ധ സമരത്തില്‍ ഇതിനകം 9000 പേര്‍ക്ക് ജീവഹാനി നേരിട്ടുവെന്നാണു കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല