ബ്രിട്ടണില്‍ വീട് വില്ക്കാന് വെച്ചിരിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്ഷ. വീടുവിലയുടെ കാര്യത്തില്‍ ബ്രിട്ടണ് ഇപ്പോള്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. 2008ല്‍ വന്‍ തകര്‍ച്ചയെ നേരിട്ട വീടുവിപണി ഇപ്പോഴാണ് ഉയര്‍ന്ന നിലയിലേക്കെത്തിയത്. 0.5% ഉയര്‍ന്ന് ഇപ്പോള്‍ ദേശീയ ശരാശരി 243,737 പൗണ്ട് എന്ന നിലയിലാണുള്ളത്. സാമ്പത്തികമാന്ദ്യം തുടങ്ങുന്ന 2008ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന നിലയിലാണെന്ന് റൈറ്റ്മൂവ് ഹൗസ് പ്രൈസ് ഇന്ടെക്സ് വ്യക്തമാക്കി.
ലണ്ടനുവെളിയില് വില്‍ക്കപ്പെടുന്ന വീടുകളുടെയും മറ്റ് വസ്തുവകകളുടെ എണ്ണത്തില്‍ 8.1% വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് 2007ലെ കണക്കുവെച്ചുനോക്കുമ്പോള്‍ ഒരുപാട് കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വസന്തകാലത്തെ സജീവമായ വിപണിയാണ് ഇത്രയും വില വര്‍ദ്ധനവിന് കാരണമായതെന്നാണ് കരുതുന്നത്. സൗത്ത് വെസ്റ്റില്‍ ഇപ്പോഴത്തെ ശരാശരി വീടുവില 270,735 പൗണ്ടാണ്. ലണ്ടനിലെ ശരാശരി വീടുവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 500,000 പൗണ്ടാണ് ലണ്ടനിലെ വീടിന്റെ ശരാശരി വില.
സാമ്പത്തികമാന്ദ്യം രൂക്ഷമായ സമയത്ത് ബ്രിട്ടണിലെ വീടുവില കുത്തനെ ഇടിഞ്ഞിരുന്നു. നികുതിഭാരം തീര്‍ക്കാനും മറ്റും ധാരാളം പേര് വീടുവില്‍ക്കാനും മറ്റും രംഗത്തെത്തിയെങ്കിലും വീടുവിലയിലെ കുറവുമൂലം വന്സാമ്പത്തികനഷ്ടമാണ് പല ബ്രിട്ടീഷ് കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ പരിഹരിക്കപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല