വിവാഹശേഷം മംമ്‌ത മോഹന്‍ദാസ് സിനിമയില്‍ സജീവമാകുന്നു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല് തുടങ്ങിയ മികച്ച സിനിമകള്‍ ഒരുക്കിയ എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മംമ്‌ത മോഹന്‍ദാസ് മടങ്ങിവരുന്നത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയില്‍ ഒരു കോടി എന്ന ഗെയിം ഷോയുടെ അവതാരകയായി മിന്നിത്തിളങ്ങുകയാണ് മംമ്‌ത. അനൂപ് മേനോനും മുകേഷും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന് നയന്‍ വണ്‍ സിക്‌സ് (916)എന്നാണ് പേരിട്ടിരിക്കുന്നത്.
അനൂപിന്റെ ജോഡിയായാണ് മംമ്‌ത ചിത്രത്തില്‍ അഭിനയിക്കുന്നത്. മാണിക്യക്കല്ല്, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ സാമൂഹിക പ്രസക്‌തിക്ക് ഊന്നല്‍ നല്‍കിയവയായിരുന്നു. അതുപോലെ വര്‍ത്തമാന സമൂഹത്തിലെ വിവാഹക്കമ്പോളങ്ങളില്‍ സ്വര്‍ണത്തിന്റെ സ്വാധീനം വെളിപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ഐശ്വര്യാ സ്‌നേഹ മൂവിയുടെ ബാനറില്‍ കെ വി വിജയകുമാര്‍ പാലക്കുന്നില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നത് എം.ജയചന്ദ്രനും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാനാണ്. ഛായാഗ്രഹണം പി സുകുമാര്‍ എഡിറ്റിംഗ് രഞ്‌ജന്‍ എബ്രഹാം. ട്രാഫിക്കിന് ശേഷം അനൂപ് മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണിത്. ജൂണില്‍ കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല