ബോളിവുഡിലെ ചുംബന വീരന് ഇമ്രാന് ഹഷ്മി നീലച്ചിത്ര സംവിധായകനാകുന്നു! യഥാര്‍ത്ഥ ജീവിതത്തിലല്ല, ‘ഷാങ്ഹായി’ എന്ന പുതിയ ഹിന്ദിച്ചിത്രത്തില്‍ ഇമ്രാന് ഹഷ്മി അഭിനയിക്കുന്നത് നീലച്ചിത്ര സംവിധായകന്റെ റോളിലാണ്. രാഷ്ട്രീയ ത്രില്ലര്‍ ചിത്രമായ ‘ഷാങ്ഹായി’യില്‍ പഞ്ചാബിയായ ജോഗി പര്‍മാര്‍ എന്ന കഥാപാത്രമായാണ് ഇമ്രാന് അഭിനയിക്കുന്നത്.
പകല്‍ കല്ല്യാണ ആല്‍ബങ്ങള്‍ ഒരുക്കുന്ന ഈ കഥാപാത്രത്തിന്റെ രാത്രിയിലെ പണി നീലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യലാണ്. ജോധ്പുരി ആക്സന്റിലുള്ള ഹിന്ദിയാണീ കഥാപാത്രം സംസാരിക്കുന്നത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാനായതില്‍ താനേറെ സന്തോഷവാനാണെന്ന് ഹഷ്മി പറയുന്നു. ചിത്രത്തില്‍ ചില ചൂടന്‍ രംഗങ്ങളിലും പതിവു പോലെ ഹഷ്മി പ്രത്യക്ഷപ്പെടുന്നുണ്ട്. ദിബാക്കര്‍ ബാനര്‍ജിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്. അഭയ് ഡിയോള്‍, പ്രസേന് ജിത്ത്, കല്‍ക്കി തുടങ്ങിയവരാണ് ഇതിലെ മറ്റു പ്രമുഖ താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല